HOME
DETAILS

അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നു

  
backup
December 24 2016 | 23:12 PM

%e0%b4%85%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%aa-3

 

മലമ്പുഴ: ജില്ലയിലെ അണക്കെട്ടുകളില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷിയും കുടിവെള്ളവും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇടയ്ക്ക് ചെറിയ മഴ പെയ്യുന്നുണ്ടെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കൂട്ടാനുള്ള മഴ ഉണ്ടായിട്ടില്ല.
നിലവിലെ ജലനിരപ്പ് മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ താഴ്ന്ന നിലയിലാണ്. ജില്ലയിലെ പ്രധാന ജലസ്രോതസായ മലമ്പുഴ ഉള്‍പ്പെടെയുള്ള പ്രധാന അണക്കെട്ടുകളിലെല്ലാം സ്ഥിതി ആശങ്കാജനകമാണ്.
226 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ കഴിഞ്ഞയാഴ്ചയുള്ളത് 84.031 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് 125.8051 ഘനമീറ്റര്‍ വെള്ളമുണ്ടായിരുന്നു. നിലവില്‍ മലമ്പുഴ അണക്കെട്ടില്‍ നിന്ന് കൃഷി ആവശ്യത്തിനു വെള്ളം തുറന്നുവിട്ടിട്ടുണ്ട്. ഇടതു കനാലില്‍ 550 ക്യൂസെക്‌സ് വെള്ളവും വലതുകനാലിലൂടെ 50 ക്യൂസെക്‌സ് വെള്ളവുമാണ് തുറന്നുവിട്ടിരിക്കുന്നത്. കുടിവെള്ളത്തിനുള്ള ശേഖരമുണ്ടെങ്കിലും മഴ കനിഞ്ഞെങ്കില്‍ മാത്രമെ ആശങ്ക ഒഴിയുകയുള്ളു. 18 വരെയാണ് ആദ്യഘട്ടത്തില്‍ വെള്ളം തുറന്നതെങ്കിലും ഇനി വരള്‍ച്ച കൂടുതല്‍ രൂക്ഷമാവുമ്പോള്‍ ഭാരതപ്പുഴയിലേക്ക് വെള്ളം കൊടുക്കേണ്ടി വന്നേക്കും.
മംഗലം അണക്കെട്ടില്‍ കഴിഞ്ഞ വര്‍ഷം 20.639 ദശലക്ഷം ഘനമീറ്റര്‍ ആയിരുന്നെങ്കില്‍ നിലവില്‍ 16.136 ദശലക്ഷം ഘനമീറ്ററാണുള്ളത്. സംഭരണശേഷി 25.344 ദശലക്ഷം ഘനമീറ്ററും. മീങ്കര അണക്കെട്ടിലും ജലനിരപ്പ് ഏറെ താഴെയാണ്. 11.30 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള അണക്കെട്ടില്‍ 1.71 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷമിത് 7.504 ദശലക്ഷം ഘനമീറ്ററായിരുന്നു. വാളയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും മഴ കാര്യമായി പെയ്തിട്ടില്ല. 18.40 ദശലക്ഷം ഘനമീറ്റര്‍ പരമാവധി ശേഷിയായിരിക്കെ ഇപ്പോഴുള്ളത് 3.81 ദശലക്ഷം ഘനമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇത് 10.65 ആയിരുന്നു.
ചുള്ളിയാറില്‍ ജലനിരപ്പ് 1.33 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണുള്ളത്. 50.914 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള പോത്തുണ്ടി അണക്കെട്ടില്‍ നിലവിലുള്ളത് 17.01 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്. 70.8274 ദശലക്ഷം ഘനമീറ്റര്‍ സംഭരണശേഷിയുള്ള കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ 65.52 ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ് വെള്ളമുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago