തൊഴിലാളിയെ മനുഷ്യനാക്കാന്‍ യത്‌നിച്ച നേതാവായിരുന്നു സി.കെ വിശ്വനാഥനെന്ന്
വൈക്കം: ദേശീയ പ്രസ്ഥാനത്തോട് ഒപ്പം നടന്നവരാണ് സി.കെ വിശ്വനാഥനും അദ്ദേഹത്തിന്റെ കുടുംബവും. അന്തിക്കാട്ടെയും വൈക്കത്തെയും തൊഴിലാളികളുടെ ചരിത്രത്തിനും സമരത്തിനും ഒരുപാട് സമാനതകളുണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ആയിരുന്ന സി.കെ വിശ്വനാഥന്റെ 14-ാമത് ചരമവാര്‍ഷിക ദിനാചരണവും അവാര്‍ഡ് ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൈക്കത്തെ ആദ്യ കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആയിരുന്ന സി.കെ കേരളത്തിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചെന്ന് അദ്ദേഹം അനുസ്മരിച്ചു.
വൈക്കം താലൂക്ക് ചെത്ത് തൊഴിലളി യൂനിയന്‍ (എ.ഐ.ടി.യു.സി) ഓഫിസിലെ സി.കെ വിശ്വനാഥന്‍ സ്മാരകഹാളില്‍ നടന്ന യോഗത്തില്‍ യൂനിയന്‍ പ്രസിഡന്റ് അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യസമരസേനാനിയും കുട്ടനാടിന്റെ ചരിത്രകാരനും എഴുത്തുകാരനുമായ എന്‍.കെ കമലാസന് സി.കെ വിശ്വനാഥന്‍ സ്മാരക അവാര്‍ഡ് മന്ത്രി സമ്മാനിച്ചു.
ചടങ്ങില്‍ സി.പി.ഐ ദേശീയ എക്‌സി. അംഗം ബിനോയ് വിശ്വം അനുസ്മരണ പ്രസംഗവും, സ്‌കോളര്‍ഷിപ്പ് വിതരണവും, കുടുംബധനസഹായ വിതരണവും നിര്‍വഹിച്ചു. കേണല്‍ രാജീവ് മണ്ണാളി ക്യാഷ് അവാര്‍ഡ് നല്‍കി. എന്‍.കെ കമലാസനന്‍ മറുപടി പ്രസംഗം നടത്തി. യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ആര്‍സുശീലന്‍, പി.സുഗതന്‍, അഡ്വ. വി.കെ സന്തോഷ്‌കുമാര്‍, സി.കെ ആശ എം.എല്‍.എ,നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ്, മുന്‍എം.എല്‍.എമരായ കെ അജിത്ത്, പി നാരായണന്‍, മുതിര്‍ന്ന നേതാവ് സി.എം തങ്കപ്പന്‍, ജോണ്‍ വി.ജോസഫ്, കെ.ഡി വിശ്വനാഥന്‍, ടി.എം സദന്‍, ലീനമ്മ ഉദയകുമാര്‍, സി.എം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."