വാഹന നികുതി: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്
തൊടുപുഴ: സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് കൂടുതല്‍ പണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേയ്ക്ക് നികുതി കുടിശികയുള്ളതായ എല്ലാ മോട്ടോര്‍ വാഹനങ്ങളുടേയും കുടിശിക നികുതി ഒറ്റത്തവണയായി സ്വീകരിക്കും. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശികയുള്ള എല്ലാ വാഹനങ്ങള്‍ക്കും 'സ്മാര്‍ട്ട് മൂവ്' ഡിമാന്റ് നോട്ടീസ് ഏഴുദിവസത്തിനകം വാഹന ഉടമകളെ കണ്ടെത്തി നല്‍കണമെന്ന് നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. ഇതുപ്രകാരം ജില്ലയില്‍ കുടിശ്ശിക നിവാരണ യജ്ഞം നടത്താനാണ് തീരുമാനം.
2016 ജൂണ്‍ 30 വരെ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പദ്ധതിവഴി നികുതി കുടിശിക അടയ്ക്കാന്‍ കഴിയൂ. ഇവയില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ എത്ര കുടിശികയുണ്ടെങ്കിലും അവസാനത്തെ അഞ്ചുവര്‍ഷത്തെ നികുതിയും അഡീഷണല്‍ ടാക്‌സും പലിശയും ഉള്‍പ്പടെ ആകെ തുകയുടെ 20 ശതമാനം മാത്രമേ നികുതിയായി ഈടാക്കാവൂ. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഇത് 30 ശതമാനമായിരിക്കും. എന്നാല്‍ ഒരുവാഹനം രജിസ്റ്റര്‍ ചെയ്തശേഷം നികുതിയൊന്നും അടച്ചിട്ടില്ലെങ്കില്‍ ഈ സൗജന്യം ലഭിക്കില്ല. നികുതി സ്വീകരിക്കുന്നതിന് ആര്‍.സി. ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫയര്‍ ഫണ്ട് അടച്ച രസീത് എന്നിവ സമര്‍പ്പിക്കേണ്ടതില്ല.
വാഹനത്തെ സംബന്ധിച്ച് വാഹന ഉടമയ്ക്ക് യാതൊരു വിവരവും ഇല്ലെങ്കിലും, വാഹനം മോഷണം പോയെങ്കിലും, പൊളിച്ചുകളഞ്ഞെങ്കിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം നികുതി അടയ്ക്കാം. തുടര്‍ന്ന് 100 രൂപയുടെ മുദ്രപത്രത്തില്‍ നിശ്ചിത മാതൃകയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാഹനത്തിനുണ്ടാകുന്ന നികുതി ബാധ്യതകള്‍ ഒഴിവാക്കുന്നതാണ്. എന്നാല്‍, ഭാവിയില്‍ ഈ വാഹനം സര്‍വീസ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഈ വാഹനത്തിന് 2016 ജൂലൈ ഒന്നുമുതലുള്ള നികുതി അടയ്‌ക്കേണ്ടതാണ്.
വാഹനത്തിന് ചെക്ക് റിപ്പോര്‍ട്ട്, സെയില്‍ ഇന്റിമേഷന്‍ തുടങ്ങിയ ഒബ്‌ജെക്ഷന്‍ ഉണ്ടെങ്കില്‍ പോലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി നികുതി കുടിശിക അടയ്ക്കുന്നതിന് തടസം ഉന്നയിക്കാന്‍ പാടുള്ളതല്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. എന്നാല്‍ ചെക്ക് റിപ്പോര്‍ട്ട്, സെയില്‍ ഇന്റിമേഷന്‍ തുടങ്ങിയവയില്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവൂ. ഖജനാവ് ശക്തിപ്പെടുത്തലാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, വാഹന ഉടമകള്‍ക്ക് ഏറെ പ്രയോജനകരമാണെന്നാണ് വിലയിരുത്തല്‍.
കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ അതത് ആര്‍.ടി. ഓഫീസുമായി ബന്ധപ്പെടണമെന്ന ഇടുക്കി ആര്‍.ടി.ഒ അറിയിച്ചു. ഫോണ്‍ ഇടുക്കി 04862 232244, തൊടുപുഴ04862 225564, വണ്ടിപെരിയാര്‍ 04869 233600, ഉടുമ്പന്‍ചോല 04868 233645, ദേവികുളം 04864 222628.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."