മന്ത്രി എം.എം മണി രാജിവയ്ക്കണം: ഇബ്രാഹിംകുട്ടി കല്ലാര്‍
തൊടുപുഴ: പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നപേക്ഷിച്ചു കൊണ്ടുള്ള എം. എം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി തീരുമാനത്തിന്റെ വെളിച്ചത്തില്‍ മന്ത്രി മണി രാജിവക്കണമെന്ന് ഇടുക്കി ഡി. സി. സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ട സി .പി .എം ജില്ലാ സെക്രട്ടറിയും ധാര്‍മ്മികതയുടെ പേരിലെങ്കിലും രാജിവെയ്ക്കണം. എത്ര താമസമെടുത്താലും കുറ്റവാളികള്‍ നീതിക്കുമുമ്പിലെത്തുമെന്നതിന്റെ തെളിവുകൂടിയാണിത്.
രക്തസാക്ഷികളുടെ കുടുംബത്തിന് നീതിയുടെ പ്രകാശമായി കോടതി വിധിമാറി. ഇതോടൊപ്പം മുട്ടുകാട് നാണപ്പന്, മുള്ളഞ്ചിറ മത്തായി, ഉള്‍പ്പെടെയുള്ള കൊലപാതകങ്ങളും അന്വേഷിക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി എം. എം മണി രാജി വയ്ക്കണമെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി എന്‍. ഐ ബെന്നി ആവശ്യപ്പെട്ടു. കുറ്റാരോപിതന് മന്ത്രിയായി തുടരുന്നത് ധാര്‍മ്മികതക്ക് നിരക്കുന്നതല്ലെന്നും ബെന്നി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."