രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റത്തിനെതിരേ എന്‍.ജി.ഒ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്
ചെറുതോണി : ഇടുക്കി ജില്ലയില്‍ ആരോഗ്യം, സഹകരണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളില്‍ രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറം നിര്‍ബാധം തുടരുന്നതിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇടുക്കി ജില്ലയില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി അരുമാനൂര്‍ മനോജ് അറിയിച്ചു.
പൈനാവില്‍ നടന്ന ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ പൊതുസ്ഥലംമാറ്റത്തിനു മുന്‍പ് സ്ഥലംമാറ്റം ഉണ്ടാകുകയില്ലാ എന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ അവഗണിച്ചാണ് ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റം മാനദണ്ഡ വിരുദ്ധമായി നടത്തിയിരിക്കുന്നത്. എന്‍.ജി.ഒ അസോസിയേഷന്റെ ജില്ലാ നേതാവിനെ മനപ്പൂര്‍വ്വം സ്ഥലംമാറ്റുന്നതിനു വേണ്ടി ഇറക്കിയ ഉത്തരവിനെ സംഘടനാ നേതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ വ്യാജ പരാതിയുടെ പേരില്‍ അന്വേഷണം നടത്തുകയും പരാതിക്കാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷണ സംഘം ചില തല്‍പ്പര കക്ഷികളുടെ അടുക്കലേക്ക് ചെന്ന് സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി സ്ഥലംമാറ്റം ഉറപ്പിക്കുന്നതിന് കളം ഒരുക്കുകയാണ് ഉണ്ടായത്.
ഇത്തരം കരുതിക്കൂട്ടിയുള്ള രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങള്‍ക്ക് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ കൂട്ടുനില്‍ക്കുന്നതിനെ കണ്‍വന്‍ഷന്‍ അപലപിച്ചു.
ജില്ലാ പ്രസിഡന്റ് സണ്ണി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി കെ.എ മാത്യു, കെന്നഡി വര്‍ഗ്ഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ് സുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.എം ഫ്രാന്‍സീസ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി വിനോദ്, എം. ഉദയസൂര്യന്‍, ജില്ലാ ട്രഷറര്‍ ഷാജി ദേവസ്യ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."