ചട്ടം ലംഘിച്ച് ഇടവഴിയില്‍ പൊലിസിന്റെ ഹെല്‍മറ്റ് വേട്ട
തൊടുപുഴ : തൊടുപുഴയില്‍ ജനമൈത്രി പൊലിസ് ജനദ്രോഹ പൊലിസായി മാറുന്നതായി പരാതി .
ഇന്നലെ വൈകുന്നേരം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുകളിലൂടെയുള്ള ഇടവഴിയില്‍ കയറ്റം കയറി ചെല്ലുന്ന ഭാഗത്തായിരുന്നു ഹെല്‍മെറ്റ് വേട്ട. ടൗണില്‍ വിവിധ ഭാഗങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് ഗതാഗതം നിയന്ത്രിക്കാതെയാണ് ഹെല്‍മെറ്റ് വേട്ട.
കൂടാതെ പഴയ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് തിരക്കേറിയ ഭാഗത്തു ഗതാഗതം നിയന്ത്രിക്കാതെ ഹെല്‍മെറ്റ് വേട്ട നടത്തുന്നത് പതിവാണ്.
പൊലിസിന്റെ ജനദ്രോഹ പ്രവര്‍ത്തങ്ങള്‍ ചോദ്യം ചെയ്യാന്‍ തയ്യാറുള്ള പൊതുപ്രവര്‍ത്തകര്‍ തൊടുപുഴയില്‍ ഇല്ലാത്ത സ്ഥിതിയാണ്. കള്ളന്മാര് ഒരാളെ പോലും പിടികൂടാന്‍ സാധിക്കാത്ത പൊലിസാണ് ജനത്തെ വഴിയില്‍ ഓടിച്ചിട്ട് പിടിക്കുന്നത്.
വളവുകളിലും തിരക്കേറിയ കവലകളിലുംപരിശോധന പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി ജില്ലാ പൊലിസ് ചീഫ് എ. വി ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."