തീരദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം; ജനങ്ങള്‍ ഭീതിയില്‍
പൂച്ചാക്കല്‍:തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം.വേമ്പനാട്ട് കായല്‍ തീരങ്ങളിലാണ് വേലിയേറ്റ സമയങ്ങളില്‍ ശക്തിയായ രീതിയില്‍ ഓരു വെള്ളം അടിച്ചു കയറുന്നത്.
ഇതുമൂലം കായലോര നിവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.അര്‍ദ്ധരാത്രികളില്‍ വേലിയേറ്റം നടക്കുമ്പോള്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന അവസ്ഥയാണുള്ളത്.വേലിയിറക്കം അവസാനിക്കുന്നത് വരെ വീടുകള്‍ പലതും വെള്ളത്തിലാണ്.ഷീറ്റ് മേഞ്ഞ ഷെഡുകള്‍ നശിക്കുകയും ചെയ്യുന്നു.കുട്ടനാടന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ബണ്ടിന്റെ ഷട്ടറുകള്‍ സ്ഥാപിക്കുന്നത്.എന്നാല്‍ ഇതുമൂലം കായലോര പ്രദേശങ്ങളില്‍ ഓരു വെള്ളം കയറി കൃഷിയും വീടുകളും നശിക്കുകയാണ്.
തീരദേശങ്ങളിലെ കല്‍ക്കെട്ട് തകര്‍ന്നതും വേലിയേറ്റങ്ങളില്‍ വന്‍തോതില്‍ വെള്ളം കയറുന്നത് കാരണമാകുന്നു.പള്ളിപ്പുറം മുതല്‍ അരൂക്കുറ്റിവരെയുള്ള കായലിന്റെ ഇരുവശങ്ങളിലും കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കല്‍ക്കെട്ട് സ്ഥാപിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും നടപ്പിലായില്ല.
പൂച്ചാക്കല്‍ ജെട്ടി,കുറ്റിക്കര,അഞ്ചുതുരുത്ത്, അരൂക്കുറ്റി എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെടുന്നത്.താലൂക്കിന്റെ വടക്കന്‍ മേഖലകളിലെ ഉള്‍പ്രദേശങ്ങള്‍ യഥാസമയം പഞ്ചായത്ത് ഓരു മുട്ടുകള്‍ സ്ഥപിക്കാത്തതിനെ തുടര്‍ന്ന് വന്‍ തോതിലാണ് കൃഷിയിടങ്ങള്‍ നശിക്കുന്നത്.ഇതേതുടര്‍ന്ന് വിവിധ പാര്‍ട്ടികള്‍ പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയെങ്കിലും അധികൃതര്‍ നിസ്സംഗതയിലാണ്.
കായല്‍ തീരത്ത് കല്‍ക്കെട്ടുകളില്ലാത്തതിനെ തുടര്‍ന്ന് തീരദേശങ്ങളില്‍ കയറുന്ന ഓരു വെള്ളം തിരിച്ചു മാലിന്യവും രാസവസ്തുക്കളും കലര്‍ന്ന രീതിയില്‍ കായലിലേക്ക് ഒഴുകുന്നത് ഇത് മല്‍സ്യ സമ്പത്തിനും കോട്ടം സംഭവിക്കുന്നു.
അധികൃതര്‍ കായല്‍ ഭിത്തി കെട്ടി തീര്‍ദേശങ്ങള്‍ സംരക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."