HOME
DETAILS

പൊലിസ്, റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലില്ല; കുറ്റപത്രം ജനുവരിയില്‍ സമര്‍പ്പിച്ചേക്കും

  
backup
December 25 2016 | 00:12 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d


കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പ്രതിപ്പട്ടികയിലുള്ള 37 പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുന്നതിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍ പൊലിസ് റവന്യൂ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയിലില്ല. നൂറ്റിപ്പത്ത് പേരുടെ മരണത്തിനും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് ഗുരുതരമായ പരുക്കിനും ഇടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്ര സമര്‍പ്പണം ജനുവരിയില്‍ നടക്കുമെന്ന് സൂചന. ഏപ്രില്‍ പത്തിന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കി മേലധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടും അത് ഇതുവരെയും കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ നിരവധി പോരായ്മകളും പഴുതുകളും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ പരിഹരിക്കുന്നതിനായി മേലുദ്യോഗസ്ഥര്‍ ഇത് മടക്കി അയച്ചു. പഴുതുകള്‍ അടച്ചുള്ള കുറ്റപത്രം തയാറാക്കല്‍ അന്തിമഘട്ടത്തിലാണ്.
ക്ഷേത്രകമ്മിറ്റി ഭാരവാഹികളും വെടിക്കെട്ട് ലൈസന്‍സികളും അവരുടെ ജീവനക്കാരും അടക്കം 55-ഓളം പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കുന്നത്. ഇതില്‍ പതിനഞ്ചോളം പേര്‍ക്ക് എതിരേയെങ്കിലും കൊലപാതക കുറ്റം ചുമത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. കുറ്റപത്രത്തിന് അന്തിമ രൂപം നല്‍കുന്നതിന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി ജി. ശ്രീധരന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രപരിസരത്ത് എത്തുകയുണ്ടായി. വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടി, ലൈസന്‍സിയും ഭാര്യയുമായ അനാര്‍ക്കലി എന്നിവരെയും കൊണ്ടാണ് ഉദ്യോഗസ്ഥര്‍ പരവൂരില്‍ എത്തിയത്.
വെടിക്കെട്ടിന് സാമഗ്രികള്‍ എത്തിച്ച സ്ഥലം, കൊണ്ടുവന്ന വഴികള്‍, സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് വച്ചിരുന്ന സ്ഥലം, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിന് മുന്‍പ് കൃഷ്ണന്‍കുട്ടിയെയും ഭാര്യയെയും കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്രൈംബ്രാഞ്ച് ഓഫീസുകളില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായുകയുണ്ടായി. ഇതില്‍ കൃത്യത വരുത്തുന്നതിന് വേണ്ടിയാണ് സംഘം പരവൂരില്‍ എത്തിയത്. ഇത് പൂര്‍ണമായും ശരിയാണോ എന്നറിയാന്‍ ഇവരുടെ ജോലിക്കാരെയും അപകട സ്ഥലത്ത് കൊണ്ടുവരുമെന്നാണ് സൂചന. ഹൈക്കോടതി ജാമ്യം ലഭിച്ച ജോലിക്കാരില്‍ പലരും സ്ഥലത്തില്ലാത്തത് കാരണം ഇത് എന്ന് നടക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കുറ്റപത്ര സമര്‍പ്പണത്തിന്റെ അന്തിമ ഘട്ടത്തില്‍ ലഭിച്ച നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് സംഘം അപകട സ്ഥലത്ത് എത്തി കൂടുതല്‍ കാര്യങ്ങളില്‍ സ്ഥിരീകരണം നടത്തിയിട്ടുള്ളത്.
ദുരന്തവുമായി ബന്ധപ്പെട്ട് പരവൂര്‍ പോലിസാണ് കേസ് എടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമര്‍പ്പിക്കുക പരവൂര്‍ കോടതിയിലായിരിക്കും. പിന്നീട് കേസ് ജില്ലാ സെഷന്‍സ് കോടതിയ്ക്ക് കൈമാറും. കേസിന്റെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനെയാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. ഇദ്ദേഹവും ക്രൈംബ്രാഞ്ച് സംഘത്തിലെ ഉന്നതരും 30ന് ക്ഷേത്രപരിസരത്ത് സന്ദര്‍ശനത്തിന് എത്തുമെന്നും വിവരമുണ്ട്. കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കണമെന്ന ആവശ്യം പ്രോസിക്യൂട്ടര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ അതിനുള്ള സാധ്യത കാണുന്നില്ല. ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷല്‍ കമ്മീഷന് പോലും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷന്റെ പ്രവര്‍ത്തനത്തിന് വേണ്ടുന്ന അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചത് തന്നെ വലിയ നാണക്കേടായി മാറിയിരിക്കയാണ്.
ഈ ഒരു സാഹചര്യത്തില്‍ വന്‍ സാമ്പത്തിക ബാധ്യത വരുന്ന പ്രത്യേക കോടതി എന്ന ആവശ്യം സര്‍ക്കാര്‍ ഒട്ടും പരിഗണിക്കാന്‍ ഇടയില്ല. അഥവാ ഇത് പ്രഖ്യാപിച്ചാല്‍ തന്നെ പ്രാബല്യത്തില്‍ വരുന്നത് വൈകിയാല്‍ അതും മറ്റൊരു വിവാദത്തിന് കാരണമാകുകയും ചെയ്തു. ക്ഷേത്രപരിസരത്തെ ദുരന്തഭൂമിയില്‍ പൊലിസിന്റെ കാവല്‍ ഇപ്പോഴും തുടരുന്നുണ്ട്. ദുരന്തത്തില്‍ തകര്‍ന്ന കമ്പപ്പുരയ്ക്ക് സമീപത്തെ ടെന്റിലാണ് പൊലിസ് കാവലിരിക്കുന്നത്. കൊല്ലം എ.ആര്‍ ക്യാംപിലെ പൊലിസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ പൊലിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമല്ലെന്നാണ് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. തകര്‍ന്ന കമ്പപ്പുരയുടെ ഭാഗം ഇപ്പോഴും പൊലിസിന്റെ ബന്തവസിലാണ്. ഇവിടെ കുറ്റിച്ചെടികള്‍ വളര്‍ന്നത് ഉണങ്ങി നില്‍ക്കുകയായിരുന്നു. കൂടാതെ കരിയിലകളും കൊണ്ട് പ്രദേശമാകെ മൂടിക്കിടക്കുകയുമായിരുന്നു. ഏതാനും ദിവസം മുമ്പ് ഉച്ചയ്ക്ക് ഇവിടെ അഗ്നിബാധയും ഉണ്ടായി.
പോലീസ് കാവല്‍ നില്‍ക്കെ ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ ദുരൂഹതയും അവ്യക്തതയും നിലനില്‍ക്കുന്നു. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും ഇവ പൂര്‍ണമായും കത്തിയമര്‍ന്നു. അതുകൊണ്ട് അവര്‍ക്ക് പണിപ്പെടേണ്ടി വന്നില്ല. ഫയര്‍ഫോഴ്‌സ് മടങ്ങിയതിന് ശേഷമാണ് പരവൂര്‍ പൊലിസ് സ്ഥലത്ത് എത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ക്കപ്പെട്ടതും പൊലിസ് കാവല്‍ നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു. അന്ന് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പൊലിസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ ഇതുവരെയും ലോക്കല്‍ പൊലിസിനോ ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. കാര്യമായ അന്വേഷണം പൊലിസ് നടത്തുന്നുമില്ല. വെടിക്കെട്ട് ദുരന്തം ഉണ്ടായ ദിവസം ക്ഷേത്രകമ്മിറ്റി ഓഫിസിന് നേരേ അജ്ഞാതരായ ആയുധധാരികള്‍ ആക്രമണം നടത്തുകയുണ്ടായി. ഈ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഇതുവരെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.
അറസ്റ്റിലായ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഈ കേസുമായി ബന്ധപ്പെട്ട് മൊഴികൊടുക്കുന്നതിന് ഇവരെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയിരുന്നു. വിശദമായ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില സൂചനകള്‍ ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാളിതുവരെയും അറസ്റ്റ് ഉണ്ടായില്ലെന്ന് മാത്രമല്ല കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് സംഘം ഉപേക്ഷിച്ച അവസ്ഥയിലാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago