പച്ചത്തേങ്ങാ സംഭരണ പദ്ധതി നിര്‍ത്തലാക്കി; യൂത്ത് കോണ്‍ഗ്രസ് കേരഫെഡ് ഉപരോധിച്ചു
കരുനാഗപ്പള്ളി: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പച്ചത്തേങ്ങാ സംഭരണ പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചത്തേങ്ങാ സംഭരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തിയ പുതിയകാവ് കേരഫെഡിന്റെ മുന്നില്‍ ഉപരോധസമരം നടത്തി. പ്രതീകാത്മകമായി പച്ചത്തേങ്ങ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങിയത്. വളരെ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പച്ചത്തേങ്ങാ സംഭരണ പദ്ധതി നിര്‍ത്തലാക്കിയ എല്‍.എഡി.എഫ് സര്‍ക്കാരിന്റെ നടപടി കടുത്ത കര്‍ഷക വഞ്ചനയാണ് സൂചിപ്പിക്കുന്നതെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.രാജശേഖരന് അഭിയപ്രായപ്പെട്ടു. യൂത്ത്കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍സെക്രട്ടറി കെ.എസ് പുരം സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് ബഷീര്‍ അധ്യക്ഷനായി. നേതാക്കളായ കെ.എം.നൗഷാദ്, എന്‍.രാജു, ബിനിഅനില്‍, രാജേഷ്, നിഷാന്ത് പുത്തന്‍പുരയ്ക്കല്‍, നാസിം, ആദിനാട് മജീദ്, റിയാസ് റഷീദ്, സത്താര്‍, സജീവന്, റിയാസ് കുഴിവേലി, ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."