തലസ്ഥാനജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ല സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് അടുക്കുന്നു. എല്ലാ വീടുകളിലും വൈദ്യുതി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഇനി ശേഷിക്കുന്നത് 8000 കണക്ഷനുകള്‍ മാത്രം.
ഇതുവരെ ലഭിച്ച 12388 അപേക്ഷകരില്‍ 4000 പേര്‍ക്കു കണക്ഷനുകള്‍ നല്‍കിയതായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കെ .എസ് .ഇ. ബി അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്നവയില്‍ 5146 അപേക്ഷകരുടെ വീടുകളുടെ വയറിങ് പൂര്‍ത്തിയാക്കിയിട്ടാല്ലാത്തതും 30 കേസുകള്‍ വനംവകുപ്പ് അധികൃതരുടെ ക്ലിയറന്‍സ് ലഭിക്കാത്തതുമാണ്.
തര്‍ക്കങ്ങള്‍ കാരണം കണക്ഷന്‍ നല്‍കാന്‍ കഴിയാത്ത 327 കേസുകളാണുള്ളത്. ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്തവ ഒഴികെയുള്ള അപേക്ഷകളില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുന്നതിനു ഈ മാസം 31 നകം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ പ്രാദേശിക യോഗം ചേരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
തര്‍ക്കത്തിലുള്ള കേസുകള്‍ എ .ഡി .എം തലത്തില്‍ രണ്ടാഴ്ചക്കകം തീര്‍പ്പാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് .വെങ്കടേസപതി, എ .ഡി .എം ജോണ്‍ വി .സാമുവല്‍ ,ജില്ലയിലെ എം. എല്‍. എമാരുടെ പ്രതിനിധികള്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി .എസ് .ബിജു, കെ .എസ് .ഇ .ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ സി .എസ് .ശശാങ്കന്‍ നായര്‍ ,പി. കെ.അനില്‍കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."