ഓച്ചിറയില്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് ഗംഭീര സ്വീകരണം
ഓച്ചിറ: സമസ്ത ജനറല്‍സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി ഓച്ചിറയിലെത്തിയ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഗംഭീര സ്വീകരണം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ഓച്ചിറ, ക്ലാപ്പന, പുതുത്തെരുവ് യൂനിറ്റുകള്‍ സംയുക്തമായി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിനെത്തിയതായിരുന്നു അദ്ദേഹം.
നൂറുകണക്കിനു പ്രവര്‍ത്തകര്‍ ദഫ്മുട്ടിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.തുടര്‍ന്ന് നടന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഓച്ചിറ യൂനിറ്റ് പ്രസിഡന്റ് നിസാം കണ്ടത്തില്‍ അധ്യക്ഷനായി. ശരീഅത്ത് നിയമം ഭേതഗതിചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യന്‍ ഭരണഘടന ഇസ്‌ലാമിക ശരീഅത്ത് നിയമത്തിലെ പല കാര്യങ്ങളും അംഗീകരിച്ച് നല്‍കുന്നതാണെന്നും ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗെൈനസിങ് സെക്രട്ടറി സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഐദറൂസി, ഹുസൈന്‍ ഫൈസി, നൗഷാദ് സഫാസ്, ഇസ്സുദ്ദീന്‍ ക്ലാപ്പന,ഒ.എം ഷരീഫ് ദാരിമി കോട്ടയം, എം മഹമൂദ് മുസ്‌ലിയാര്‍, നവാസ് എച്ച്. പാനൂര്‍, എസ് അഹമ്മദ് ഉഖൈല്‍, അബ്ദുള്ള കുണ്ടറ, നജുമുദ്ദീന്‍ മന്നാനി, മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് ഹാജി, അബ്ദുല്‍ വാഹിദ് ദാരിമി, അബ്ദുല്‍ സമദ് മാസ്റ്റര്‍, ഷംസുദ്ദീന്‍മുസ്‌ലിയാര്‍, മുഹമ്മദ് റാഫി റഹ്മാനി, ഷാജഹാന്‍ അമാനി, അയ്യൂബ് ഖാന്‍ ഫൈസി, ഷാജഹാന്‍ ഫൈസി, ഷമീര്‍ ഫൈസി, അയ്യൂബ് മന്നാനി, മുഹമ്മദലി മുസ്‌ലിയാര്‍, സലീം മന്നാനി,
സലാഹുദ്ദീന്‍ ഓച്ചിറ, അന്‍വര്‍ ഓച്ചിറ, സിയാദ് വലിയവീട്ടില്‍, നുജൂം കണ്ടത്തില്‍, സലീം റഷാദി, നിസാര്‍ പറമ്പന്‍,
വാഹിദ് കായംകുളം, നാസര്‍ എം. മൈലോലി, വളളിയില്‍ റസ്സാഖ്, ഷാജി ഇരിക്കല്‍, അബി ഹരിപ്പാട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."