ഡിഫ്ത്തിരിയക്കെതിരേ ജാഗ്രത പാലിക്കണം
15ല്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണം
കാസര്‍കോട്: ജില്ലയില്‍ പുത്തിഗെ പഞ്ചായത്തില്‍ ഒരു കുട്ടിക്ക് ഡിഫ്ത്തിരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കുവാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ് കുമാര്‍ നിര്‍ദേശം നല്കി. ജില്ലയിലെ 15 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും അവര്‍ക്കു നിര്‍ദേശിച്ച പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയത്ത് എടുക്കണം. ഡിഫ്ത്തിരിയ രോഗ ലക്ഷണങ്ങളായ തൊണ്ടവേദന, പനി എന്നിവ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ അടിയന്തിര ചികിത്സയ്ക്കു വിധേയനാക്കണം. ഈ കാര്യം അങ്കണവാടി ജീവനക്കാരേയും ആരോഗ്യ പ്രവര്‍ത്തകരേയും അറിയിക്കണം.
സംസ്ഥാനത്തു പ്രതിരോധ കുത്തിവെപ്പുകള്‍ യഥാസമയത്ത് എടുക്കാത്ത കുട്ടികളിലാണു രോഗം കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ കുട്ടികളുടെ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതുണ്ടെന്നും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡെ കെയര്‍, എല്‍.കെ.ജി, യു.കെ.ജി , അങ്കണവാടി, എല്‍.പി സ്കൂള്‍, യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ അധ്യാപകര്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ഡി.എം.ഒ മുന്നറിയിപ്പു നല്കി.
പുത്തിഗെ പഞ്ചായത്തില്‍ ജില്ലാ സര്‍വലന്‍സ് ഓഫിസര്‍ ഡോ.ഇ.മോഹനന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."