എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഗണന: മുസ്ലിം യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച് നടത്തും
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എന്‍ഡോസള്‍ഫാന്‍ ഇരകളോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചു ജനുവരി 17 നു കലക്ടറേറ്റു മാര്‍ച്ചു നടത്താന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
മതിയായ ചികിത്സ കിട്ടാതെയും സാമ്പത്തിക ബാധ്യത മൂലവും ഇരകള്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാര്‍ ഇതു വരെ തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സയും പുനരധിവാസവുമടക്കമുള്ള കാര്യങ്ങള്‍ ഏകോപിച്ചു നടത്തുന്നതിനു വേണ്ടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ രൂപീകരിച്ച ജില്ലാതല ദുരിതപരിഹാര സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ജീവമാക്കി സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ ദ്രോഹിക്കുകയാണെന്നും സെല്ലിന്റെ യോഗം വിളിക്കാന്‍ തയാറാവാത്ത സര്‍ക്കാര്‍ നടപടി ഇരകളോടുള്ള കടുത്ത അവഗണനയുടെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, യൂസുഫ് ഉളുവാര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, സയ്യിദ് ഹാദി തങ്ങള്‍, സൈഫുള്ളതങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ധീന്‍ കൊളവയല്‍, എം.സി ശിഹാബ്, സിദ്ധീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."