കര്‍ഷകര്‍ക്കു സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉറപ്പാക്കണം: റവന്യൂ മന്ത്രി
കാഞ്ഞങ്ങാട്: കര്‍ഷകര്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉറപ്പാക്കുന്നതിനും കൃഷി ലാഭകരമാക്കുന്നതിനും ഫലപ്രദമായി ഇടപെടാന്‍ സാധിച്ചാല്‍ കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കാനാകുമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.
നവകേരള മിഷന്‍ ഹരിതകേരളം പദ്ധതിയില്‍ നെല്‍കൃഷി സംരക്ഷിക്കുന്നതിനും തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനും കാഞ്ഞങ്ങാട് നഗരസഭയുടെ നേതൃത്വത്തില്‍ കാരാട്ട് വയല്‍ തരിശുരഹിതമാക്കുന്നതിനുള്ള ഞാറ് നടീല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല കാലാവസ്ഥയും പ്രതിസന്ധികളും തരണം ചെയ്യുന്നതിനു കര്‍ഷകരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതു കൃഷി നഷ്ടമായപ്പോഴാണ്. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലം കൃഷി നശിക്കുന്ന കര്‍ഷകര്‍ക്കു നഷ്ടപരിഹാരം ഉറപ്പു വരുത്തും. ഉല്‍പാദനത്തിനും സംഭരണത്തിനും വിപണനത്തിനും കര്‍ഷകര്‍ക്കു കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം ഉറപ്പുവരുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍മ്മസേനയുടെ ഉപഹാരമായി നെല്‍ക്കതിര്‍ക്കുല മന്ത്രിക്കു സമ്മാനിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായി. ഫീല്‍ഡ് ഓഫിസര്‍ പ്രേമവല്ലി പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്ഥിരം സമിതി അധ്യക്ഷരായ ഗംഗാ രാധാകൃഷ്ണന്‍, എം.പി ജാഫര്‍, ടി.പി ഭാഗീരഥി, മഹമ്മൂദ് മുറിയനാവി, കൗണ്‍സലര്‍മാരായ എം ബലരാജ്, കെ മുഹമ്മദ്കുഞ്ഞി, സി.കെ വത്സലന്‍, എം.എം നാരായണന്‍, എച്ച് ശ്രീധര, കൃഷി വര്‍ക്കിങ് ചെയര്‍മാന്‍ കെ സന്തോഷ്, കര്‍മ്മസേന സെക്രട്ടറി സി അനീഷ്, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എന്‍ ഉണ്ണികൃഷ്ണന്‍, ദിനേശന്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."