സഹകരണ സംരക്ഷണ ജാഥ 27നു തുടങ്ങും
കാസര്‍കോട്: സഹകരണ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി 27, 28 തിയതികളില്‍ വാഹന പ്രചരണ ജാഥകള്‍ നടത്തുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള കോഓപറേറ്റിവ് എംപ്ലോയിസ് ഫണ്ട്, എംപ്ലോയിസ് യൂനിയന്‍, എംപ്ലോയിസ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണു ജാഥ. കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ വിനയകുമാര്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ 27നു രാവിലെ നീലേശ്വരത്ത് എം രാജഗോപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 28നു ഉദുമയില്‍ നിന്നു പുറപ്പെടുന്ന ജാഥ വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് സമാപിക്കും. സമാപന സമ്മേളനം മുന്‍ ഡി.സി.സി പ്രസിഡന്റ് സി.കെ ശ്രീധരന് ഉദ്ഘാടനം ചെയ്യും. പി ജാനകി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഹൊസങ്കടിയില്‍ 27നു രാവിലെ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍, കൊപ്പല്‍ പ്രഭാകരന്, കെ.വി ഭാസ്കരന്, പി.കെ വിനോദ്കുമാര്‍, പി ജാനകി, എം അശോക റായി, ബി സുകുമാരന്‍, ഇ രുദ്രകുമാരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."