ഉരുവച്ചാല്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കം
ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കേ മത്സരം ഒഴിവാക്കാന്‍ അണിയറയില്‍ കരുനീക്കം തുടങ്ങി. ഉരുവച്ചാല്‍ കൗണ്‍സിലറായിരുന്ന കോടഞ്ചേരി രാജന്റെ വിയോഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
നിലവിലുള്ള നഗരസഭയുടെ കാലാവധി 2017ല്‍ സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും. നിലവില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആള്‍ക്ക് എട്ടു മാസമേ അംഗമാവാന്‍ സാധിക്കുകയുള്ളൂ.
അതേസമയം എതിരില്ലാതെ തെരഞ്ഞെടുക്കാന്‍ അവസരം ഒരുക്കുന്ന രീതിയില്‍ യു.ഡി.എഫുമായി ധാരണയുണ്ടാക്കാനാണ് നഗരസഭാ ഭരണപക്ഷത്തിന്റെ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവലം 13 വോട്ടിനാണ് എല്‍.ഡി.എഫിലെ കോടഞ്ചേരി രാജന്‍ വിജയിച്ചത്.
നിസാരവോട്ടിനു പരാജയം സംഭവിക്കുമോയെന്ന ആശങ്കയാണ് സമവായനീക്കത്തിനു പിന്നിലെന്നാണ് സൂചന. അതേസമയം ഭരണസമിതിയുടെ കാലാവധി അവസാനിക്കാന്‍ ഒന്‍പതു മാസം മാത്രമുള്ളതിനാല്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ടെങ്കിലും തെരഞ്ഞടുപ്പ് നടത്തണമെന്ന നിലപാടാണ് അണികള്‍ക്കിടയിലുള്ളത്.
നഗരസഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലായി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും പ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."