കളി അറിയാത്തവര്‍ മേധാവികളായത് ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ദുരന്തം: മുല്ലപ്പള്ളി
തലശ്ശേരി: കോര്‍പ്പറേറ്റ്, വ്യാവസായിക താല്പര്യങ്ങള് മുന്‍നിര്‍ത്തി സ്പോര്‍ട്സിനെ നിയന്ത്രിക്കുന്നവര്‍ അധികാരികളായതാണ് ഇന്ത്യന്‍ സ്പോര്‍ട്സിന്റെ തകര്‍ച്ചക്കും ദുരന്തത്തിനും കാരണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.
ആന്ധ്രാപ്രദേശിലെ ഔറംഗബാദില്‍ നടന്ന ദേശീയ ഷട്ടില്‍ ടൂര്‍ണമെന്റ്(സ്കൂള്‍ തലം) വെള്ളിമെഡല്‍ നേടിയ ഉദിത്ത് എന്‍.പിയെ ആദരിക്കുന്നതിനായി തലശ്ശേരി സഹൃദയവേദി സംഘടിപ്പിച്ച ചടങ്ങ്ന്നും അദ്ദേഹം പറഞ്ഞ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റും ഫുട്ബോളും കഴിഞ്ഞാല്‍ മറ്റുകളികള്‍ ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നതേയില്ല. ഇത്തരം ഒരു അവസ്ഥയ്ക്ക് പരിഹാരമുണ്ടാവാന്‍ സ്പോര്‍ട്സ് അറിയാത്ത സ്പോര്‍ട്സ് മേധാവികളെ അധികാര സ്ഥാനത്തില്‍ നിന്നു വലിച്ചു പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി പ്രസ്ഫോറത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് സി.കെ രമേശന് അധ്യക്ഷനായി. നഗരസഭാ അംഗങ്ങളായ എം.പി അരവിന്ദാക്ഷന്, അഡ്വ. വി രത്നാകരന്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി വി.ബി ഇസ്ഹാക്ക്, അഡ്വ. സി.പി ബിജോയ്, കെ സുധാകരന്, അഡ്വ. എ.പി രഞ്ജിത്ത്, കെ.വി ഗോകുല്‍ദാസ്, സുധീര്‍ബാബു എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."