രജീഷ് കൊല്ലങ്കണ്ടിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചത്: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
കോഴിക്കോട്: രജീഷ് കൊല്ലങ്കണ്ടിക്കെതിരേയുള്ള കേസുകള്‍ കെട്ടിച്ചമച്ചതെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോഴിക്കോട് ഗവ.പോളിടെക്നിക്കിലെ ജീവനക്കാരനായ രജീഷിനെ ജോലിയില്‍ നിന്നു സസ്പെന്റ് ചെയ്തത്. എന്നാല്‍ യു.എ.പി.എ നിയമത്തില്‍ പറയുന്ന കുറ്റങ്ങള്‍ രജീഷ് ചെയ്തിട്ടില്ലെന്നും പ്രസ്ഥാനം പ്രവര്‍ത്തകര്‍ പറഞ്ഞു.
എം.എന്‍ രാവുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന് ആരോപിച്ചാണ് രജീഷിനെതിരേ കേസെടുത്തിട്ടുള്ളത്. പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന രാവുണ്ണിയെ ഒളിവില്‍ കഴിയുന്ന ആളായി പൊലിസ് ചിത്രീകരിക്കുകയായിരുന്നു. വകുപ്പുതല അന്വേഷണം പോലും രജീഷിനെതിരേ ഉണ്ടായിട്ടില്ല.
രജീഷിനെതിരേ എടുത്ത കേസിനും നടപടിക്കുമെതിരായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയില്‍ കാംപയിന് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, സി.പി റഷീദ്, ഡോ.പി.ജി ഹരി, ഷജില്‍കുമാര്‍, സുജാഭാരതി, അപര്ണപ്രഭ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."