HOME
DETAILS
MAL
സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു
backup
May 24 2016 | 00:05 AM
മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയ്യേറി അനധികതമായി നിര്‍മ്മിച്ച ഷെഡുകള്‍ റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. മൂന്നാര്‍ എം.ജി കോളനിയില്‍ സര്‍വ്വേനമ്പര്‍ 921 ല്‍ ഉള്‍പ്പെട്ട സ്ഥലത്തും ദേവികുളത്ത് പുതുതായി പണി കഴിപ്പിച്ച മിനി സിവില്‍ സ്റ്റേഷനു സമീപം സര്‍വ്വേ നമ്പര്‍ 20 ല്‍ ഉള്‍പ്പെട്ട സ്ഥലത്തും കൈയ്യേറി നിര്‍മ്മിച്ച് രണ്ടു ഷെഡുകളാണ് പൊളിച്ചു നീക്കിയത്. പൊളിച്ചു നീക്കിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ തീയിട്ട് നശിപ്പിച്ചു. റവന്യൂ വകുപ്പിന്റെയും ഭുസംരക്ഷണ സേനയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടത്തിയത്. സ്പെഷ്യല്‍ തഹസില്‍ദാര്‍ സി.ഐ.ജേക്കബ്, ഭുസംരക്ഷ സേനാ ഉദ്യോഗസ്ഥന് വിജയകുമാര്‍, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."