HOME
DETAILS
MAL
എസ് പ്രവീണ്‍ എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം
backup
May 24 2016 | 00:05 AM
തൊടുപുഴ: അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട എസ് പ്രവീണ്‍ എസ്എന്‍ഡിപിയോഗം പ്രസിഡന്റ് സ്ഥാനം രാജിവച്ച് പുറത്തപോകണമെന്ന് ശ്രീനാരായണ ധര്‍മവേദി തൊടുപുഴ യൂണിയന് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
യൂണിയന് ഓഫീസ് കയ്യടക്കി അവിടെ പ്രവര്‍ത്തിക്കുന്ന ബിഡിജെഎസിന്റെ ഓഫീസ് ഉടന്‍ മാറ്റി സ്ഥാപിക്കുകയും വേണം. യോഗത്തില്‍ പി കെ സുകുമാരന്‍ അധ്യക്ഷനായി. ധര്‍മവേദി സംസ്ഥാനകമ്മിറ്റിയംഗം പി ആര് പ്രഭാകരന് ഉദ്ഘാടനം ചെയ്തു.
എന്‍ കെ പീതാംബന് മുഖ്യപ്രഭാഷണം നടത്തി. കെ എം ഗംഗാധരന്, എം കെ കേശവന്, പി കെ രാഘവന്, പി കെ ശശി, പി കെ രവി, രാജു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."