HOME
DETAILS
MAL
നോട്ട് അസാധുവാക്കല്‍: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സി.പി.എം പങ്കെടുക്കില്ല
backup
December 26 2016 | 11:12 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നാളെ നടക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
16 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത്രയും പാര്‍ട്ടികള്‍ പങ്കെടുക്കില്ല. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.
യോഗം വിളിക്കുന്നതിന് മുമ്പ് കൃത്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് യെച്ചൂരി ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വിള്ളലില്ലെന്നും യെച്ചൂരി പറഞ്ഞു.
സി.പി.എമ്മിനെ കൂടാതെ നിതിഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് പാര്‍ട്ടിയും യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."