HOME
DETAILS

വീടും റോഡും കുടിവെള്ളവുമില്ല; ഇത് ആടുവിളന്താനിലെ വിശേഷങ്ങള്‍

  
backup
May 24 2016 | 00:05 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b5%81%e0%b4%ae

രാജാക്കാട്: രാജകുമാരി പഞ്ചായത്തിലെ ഏക ആദിവാസി കോളനിയായ ആടുവിളുന്താന്‍ കുടിയിലെ കുടുംബങ്ങള്‍ വാസയോഗ്യമായ വീടോ, പുറംലോകവുമായി ബന്ധപ്പെടാന്‍ സഞ്ചാരയോഗ്യമായ റോഡോ, കുടിവെള്ളമോ ഇല്ലാതെ ദുരിതക്കയത്തില്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നുള്ള അധികൃതരുടെ വാഗ്ദാനങ്ങള്‍ നാല്‍പ്പതുവര്‍ഷം പിന്നിടുമ്പോഴും യാഥാര്‍ഥ്യമായിട്ടില്ല.
തെരഞ്ഞെടുപ്പുകാലത്ത് മാത്രമെത്തുന്ന ഭരണാധികാരികള്‍ പിന്നിട് തങ്ങളെ തിരിഞ്ഞുനോക്കാറില്ലെന്ന് കാടിന്റെ മക്കള്‍ പറയുന്നു. മുതുവാന്‍ സമുദായത്തില്‍പ്പെട്ട ഇരുന്നൂറോളം കുടുംബങ്ങളാണു അരനൂറ്റാണ്ടായി ഈ കോളനിയില്‍ കഴിയുന്നത്. പഞ്ചായത്തിന്റെ വടക്കേ അതിരില്‍ ഉയര്‍ന്ന മലനിരകളില്‍ ചിതറിക്കിടക്കുന്ന കോളനിയിലേയ്ക്ക് എത്താന്‍ ആകെയുള്ളത് കുടിയേറ്റകാലത്ത് നിര്‍മിച്ച മണ്‍റോഡ് മാത്രമാണ്.
ഉരുളന്‍ പാറകളും കുണ്ടും കുഴിയും കൊടുംവളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞ കാട്ടുപാതയിലൂടെ വേനല്‍ക്കാലത്തുപോലും ജീപ്പുകള്‍ക്ക് മാത്രമെ സഞ്ചരിക്കാനാകൂ.
മഴ പിടിക്കുന്നതോടെ പുറംലോകത്തുനിന്നും തികച്ചും ഒറ്റപ്പെടുന്ന ഇവിടേയ്ക്ക് ഒരു വാഹനത്തിനും എത്താനാകില്ല. രോഗികളും പ്രായംചെന്നവരുമാണു ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. രോഗംമൂലം അവശനിലയിലാകുന്നവരെ കസേരകളിലും മറ്റും തലച്ചുമടായി എടുത്ത് മെയിന്റോഡുവരെ കൊണ്ടുചെന്നുവേണം വാഹനങ്ങളില്‍ കയറ്റി ആശുപത്രിയിലെത്തിക്കാന്‍.
വഴിയുടെ ദുര്‍ഘടാവസ്ഥമൂലം മഴക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതും പതിവാണ്. കുടിയിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുവാന്‍ പറ്റത്തതിനാല്‍ കിട്ടുന്ന വിലയക്ക് ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടിയുവരുന്നു.
ഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത് ജീര്‍ണിച്ച് നിലംപതിക്കാറായ കൂരകളിലാണ്. വേനല്‍മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഇവ കാലവര്‍ഷത്തെ അതിജീവിക്കാനിടയില്ല. ത്രിതല പഞ്ചായത്തുകള്‍ രണ്ടുലക്ഷം രൂപവീതം ഭവനനിര്‍മാണ സഹായം നല്‍കിയെങ്കിലും തുകയുടെ അപര്യാപ്തത മൂലം പണി പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല. വാഹനസൗകര്യം ഇല്ലാത്തതിനാല്‍ നാലുകിലോമീറ്ററോളം നിര്‍മാണ സാമഗ്രികള്‍ തലച്ചുമടായി ചുമന്നുകൊണ്ടു വരണം. ഇതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവാണു പണി പൂര്‍ത്തീകരിക്കുവാന്‍ തടസമാകുന്നത്.    
കുടിയിലെ കുടുംബങ്ങങ്ങള്‍ക്ക് ശുദ്ധജലവും പൂര്‍ണമായി ലഭിക്കുന്നില്ല. മലമുകളില്‍ നിന്നും ഹോസുകളില്‍ കൊണ്ടുവരുന്ന വെള്ളമാണു ഉപയോഗിക്കുന്നത്.
വേനല്‍ക്കാലത്ത് ആവശ്യത്തിനു വെള്ളം ലഭിക്കാറുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  16 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago