HOME
DETAILS

പൊന്നാനി ഇന്‍ഡോര്‍ സ്റ്റേഡിയം കിഫ്ബിയുടെ പരിഗണനയിലേക്ക്

  
backup
December 26 2016 | 19:12 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1

 

പൊന്നാനി: പത്തുകോടി രൂപ ചെലവില്‍ പൊന്നാനി ഈശ്വരമംഗലത്ത് നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം കോംപ്ലക്‌സ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ ( കിഫ്ബി) പരിഗണനയിലേക്ക് . സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനമായത് . അടുത്ത മാസം ചേരുന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ പരിഗണനയില്‍ ഇത് ചര്‍ച്ചചെയ്യും. പൊന്നാനി എം എല്‍ എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ താല്‍പര്യപ്രകാരമാണ് ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ വിവിധ ഉദ്യേശ്യങ്ങളോടുകൂടിയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പദ്ധതി തയ്യാറാക്കിയത് .
കുട്ടികള്‍ക്കായുള്ള പരിശീലന കേന്ദ്രം ഉള്‍പ്പെടുന്നതാണ് പദ്ധതി . പൊന്നാനി നഗരസഭയുടെ കീഴിലുള്ള ഈശ്വരമംഗലത്തെ മിനിസ്റ്റേഡിയത്തോട് ചേര്‍ന്നാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുക . 3.1 ഏക്കര്‍ സ്ഥലമാണ് ഇതിനുവേണ്ടിവരിക. മിനി സ്റ്റേഡിയം 1.47 ഏക്കര്‍ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത് .ശേഷിക്കുന 1.63 ഏക്കര്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് റവന്യൂവകുപ്പിന്റേതായിട്ടുണ്ട്. ഈ സ്ഥലം വിട്ടുകിട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട് . ഇക്കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത് .
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറമെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, കബഡി കോര്‍ട്ട് , മാര്‍ഷല്‍ ആര്‍ട്ട് സെന്റര്‍ , കഫ്തീരിയ ബ്ലോക്ക് , കുട്ടികള്‍ക്കായുള്ള ഫുട്‌ബോള്‍ കോര്‍ട്ട് , ടെന്നീസ് ,വോളിബോള്‍ കോര്‍ട്ടുകള്‍ ,സിന്തറ്റിക് ട്രാക്, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് ,സ്‌കാറ്റിംഗ് ഫീള്‍ഡ് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും .കൂടാതെ ലാന്‍ഡ് സ്‌കോപ്പിംഗും ,ചാറ്റുമതിലും നിര്‍മിക്കും. കുട്ടികള്‍ക്കുള്ള പാര്‍ക്കും നിര്‍മിക്കുന്നുണ്ട് . വിവിധ മത്സരങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാകുന്നതോടെ മലബാറിന്റെ കായികഭൂപടത്തിലേക്ക് പൊന്നാനിയും കടന്നു വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  27 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago