ചെറിയമുണ്ടത്തെ ഒന്നാം വാര്‍ഡ് ഇനി വിഷരഹിത കറിവേപ്പില ഗ്രാമം
തിരൂര്‍: ചെറിയമുണ്ടം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനെ വിഷരഹിത പച്ചക്കറി ഗ്രാമമായി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ.മുഹമ്മദ് ബഷീര്‍ പ്രഖ്യാപിച്ചു.
വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ് എന്‍.എസ്.എസ് യൂനിറ്റുകളുടെ സപ്തദിന സേവന ക്യംപിന്റെ ഭാഗമായാണ് പ്രഖ്യാപനം. സേവന സന്നദ്ധത എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വി സി അഭിപ്രായപ്പെട്ടു.
ഒന്നാം വാര്‍ഡിലെ എല്ലാ വീടുകളിലും എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ കറിവേപ്പില തൈകള്‍ നടുകയും പരിചരണത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്തതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പരിപാടിയില്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ: സി.അഷ്റഫ് അധ്യക്ഷനായി. പഞ്ചായത്തംഗം എം.എ റഫീഖ്, പി.സി കുഞ്ഞഹമ്മദ്, ഡോ: സി.എം ഷാനവാസ്, സി. മുഹമ്മദ് റാഫി, കെ.സൈതലവി, പി. കോമുകുട്ടി, എം. അബ്ദുറബ്, യൂസഫ് കല്ലേരി, ടി.എ റഹീം, ആദില്‍ മുഹമ്മദ് ബഷീര്‍ സംസാരിച്ചു. മുജീബ് താനാളൂര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."