എന്‍.ടി. ബാപ്പുട്ടി ഹാജിയ്ക്കു വിടനല്‍കാന്‍ ആയിരങ്ങളെത്തി
വേങ്ങര: അവിഭക്ത വേങ്ങര സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തിനും പ്രദേശത്തിനും വികസനത്തിന്റെ ആദ്യ ചുവടുകള്‍ സമ്മാനിച്ചും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ജനകീയ അടിത്തറ നല്‍കിയും സജീവമായ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എന്‍.ടി മുഹമ്മദലി ഹാജിയെന്ന ബാപ്പുട്ടി ഹാജിയ്ക്ക് ആയിരങ്ങള്‍ വിട നല്‍കാനെത്തി. മുസ്‌ലിം ലീഗ് സംഘാടകരില്‍ പഴയ തലമുറയുടെ അവസാന കണ്ണിയാണ് ഹാജിയുടെ വിയോഗത്തിലൂടെ യാത്രയാവുന്നത്. പഞ്ചായത്ത് മുസ്‌ലിം ലീഗ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ ഒന്നിച്ചിരുന്ന് ഭരണ, പ്രതിപക്ഷങ്ങളുമായി ഏറെ സൗഹൃദത്തില്‍ കഴിഞ്ഞ പേരും ഹാജി സ്വന്തമാക്കി.
വേങ്ങര ഗ്രാമ പഞ്ചായത്തിന് പുതിയ കാര്യാലയം നിര്‍മിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് ശിലാസ്ഥാപനം നടത്തിയതും ഹാജിയുടെ നേതൃത്വത്തിലാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലികുട്ടി, കെ.പി.എ.മജീദ്, ഇ.ടി.മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് , പി.കെ അബ്ദുറബ്ബ്, പി.ഉബൈദുല്ല, എം.ഉമ്മര്‍ ,ടി.വി.ഇബ്‌റാഹീം, കെ.എന്‍.എ.കാദര്‍, എ.പി.ഉണ്ണികൃഷ്ണന്‍, കുട്ടി അഹമ്മദ് കുട്ടി, സി.പി.സൈതലവി, കൊളത്തൂര്‍ മുഹമ്മദ് മൗലവി, അരിമ്പ്ര മുഹമ്മദ്, ഉമര്‍ അറക്കല്‍, സലീംകുരുവമ്പലം, സി.പി.ഉമ്മര്‍സുല്ലമി, കുറുക്കോളി മൊയ്തീന്‍, കെ.പി.അബ്ദുല്‍മജീദ് എന്നിവര്‍ സന്ദര്‍ശിച്ചു. രാവിലെ 11 ന് കച്ചേരിപ്പടി തുമരത്തി ജുമാമസ്ജിദില്‍ കബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."