HOME
DETAILS
MAL
കേരളോത്സവത്തിന് കൂടുതല്‍ ധനസഹായം പരിഗണനയില്‍: മന്ത്രി കെ. രാജു
backup
December 26 2016 | 19:12 PM
കൊല്ലം: യുവജന ശാക്തീകരണം ലക്ഷ്യമിടുന്ന കേരളോത്സവത്തിന്റെ നടത്തിപ്പിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ .രാജു. ജില്ലാ കേരളോത്സവം ചാത്തന്നൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ കലോത്സവവും കേരളോത്സവവും ഒരേ കാലയളവില്‍ വരുന്നതും മേളകളുടെ പങ്കാളിത്തത്തെ ബാധിക്കുന്നുï്. ഈ പ്രശ്നം പരിഹരിക്കാന്‍ നടപടിയുïാവുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷയായി. ജി.എസ് ജയലാല്‍ എം.എല്‍.എ കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം .ശിവശങ്കരപിള്ള, സ്ഥിരംസമിതി ചെയര്മാന് വി .ജയപ്രകാശ്, അംഗം എന്‍ .രവീന്ദ്രന്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .നിമ്മി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."