ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയെ അടിച്ചിട്ട് പണമടങ്ങിയ ബാഗുമായി കടന്നു
കരുനാഗപ്പള്ളി: മുഖമൂടിയും ഹെല്‍മറ്റും ധരിച്ച് ബൈക്കിലെത്തിയ രïംഗസംഘം പട്ടാപ്പകല്‍ യുവതിയെ അടിച്ചു നിലത്തിട്ട ശേഷം പണമടങ്ങിയ ബാഗുമായി കടന്നു.ബാഗില്‍ പതിനേഴായിരം രൂപയുïായിരുന്നു.
കരുനാഗപ്പള്ളി റെയിവേസ്റ്റേഷന് അല്‍പ്പമകലെ മാവുമൂട് ജങ്ഷന് സമീപം ഇന്നലെ ഉച്ചക്ക് ശേഷം 3.30നായിരുന്നു സംഭവം. തൊടിയൂര്‍ കല്ലേലിഭാഗം വടക്ക് ശ്രീഭവനത്ത് കൃഷ്ണന്‍കുട്ടിയുടെ മകള്‍ സ്മിതയുടെ ബാഗാണ് കവര്‍ന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ സ്മിത എസ്.ബി.ടി കരുനാഗപ്പള്ളി ശാഖയില്‍ നിന്നും പണമെടുത്തശേഷം കരുനാഗപ്പള്ളിയില്‍ നിന്നും ഓട്ടോറിക്ഷ വിളിച്ച് വീട്ടിലേക്ക് വരുകയായിരുന്നു. മാവുമൂട് ജങ്ഷന് കുറച്ചകലെ വീടിന് സമീപം ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുന്നതിടെ വഴിവക്കില്‍ ഹെല്‍മറ്റും മൂടിയും ധരിച്ചു നിന്ന രïംഗസംഘം യുവതിയെ കഴുത്തിന് പിറക്ഭാഗത്ത് അടിച്ചുവീഴുത്തിയ ശേഷം ബാഗും കൈക്കലാക്കി കടന്നു കളയുകയായിരുന്നു. നിലവിളി കേട്ട് പ്രദേശത്തുള്ളവര്‍ ഓടി കൂടിയെങ്കിലും കവര്‍ച്ചാസംഘത്തെ കïെത്താനായില്ല. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി പൊലീസ് സംഭവസ്ഥലത്തെത്തി യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചശേഷം അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."