ബസും സ്കൂട്ടറും കൂട്ടിയിടിച്ചു; മാതാവിന്റെ കണ്മുന്നില് ബാലന് ദാരുണാന്ത്യം
വെഞ്ഞാറമൂട്: ബസും സ്കൂട്ടറും കൂട്ടിയിടിച്ച് നാലാംക്ലാസ് വിദ്യാര്‍ഥിക്കു മാതാവിന്റെ കണ്മുന്നില് ദാരുണാന്ത്യം. വാളക്കാട് ക്രൈസ്റ്റ് നഗര്‍ സ്കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥിയും വയ്യേറ്റ് കൊക്കോട്ടുകോണം കെ.കെ ഹൗസില്‍ സാബു-രാജിമോള്‍ ദമ്പതികളുടെ മകനുമായആസിം (10) ആണ് മരിച്ചത്.
കഴിഞ്ഞദിവസം രാവിലെ 6.15ന് തൈക്കാടായിരുന്നു അപകടം. മാതാവിനൊപ്പം സ്കൂട്ടറില്‍ പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ നീന്തല്‍പരിശീലനത്തിന് പോകവെയാണ് അപകടത്തില്‍പെട്ടത്.
തൈക്കാട് വളവില്‍ ഇവരുടെ പിന്നാലെയെത്തിയ ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് കൂട്ടറിലിടിക്കുകയും കുട്ടി ബസിനടിയിലേക്കും മാതാവ് എതിര്‍ദിശയിലേക്കും വീഴുകയും പിന്‍ചക്രം കയറി ആസിം തല്‍ക്ഷണം മരിക്കുകയുമായിരുന്നു.
വെഞ്ഞാറമൂട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാണിക്കല്‍ ജമാഅത്തില്‍ ഖബറടക്കി. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് കേസെടുത്തു. സഹോദരന്: അമീന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."