HOME
DETAILS
MAL
വാഹന മോഷണക്കേസിലെ പ്രതി പിടിയില്‍
backup
December 26 2016 | 19:12 PM
പാറശാല: ജില്ലയില്‍ നടന്ന നിരവധി വാഹന മോഷണ കേസുകളിലെ പ്രതിയെ പൊലിസ് പിടികൂടി. കാട്ടാക്കട വീരണകാവ് തോട്ടമ്പാറ നക്രാഞ്ചിറ പാലേലി ആര്‍.വി.നിവാസില്‍ രാജീവ് (35) ആണ് പിടിയിലായത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി സുല്‍ഫിക്കറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാറശാല സി.ഐ സന്തോഷ്‌കുമാര്‍ , എസ്.ഐ പ്രവീണ്‍ , കാട്ടാക്കട എസ്.ഐ ബിജുകുമാര്‍ ,ഗ്രേഡ് എസ്.ഐ തങ്കരാജ് , അനീഷ് , സി.പി.ഒ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാട്ടാക്കടയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."