അരുവിക്കര ജലസംഭരണിയിലെ വൃത്തിയാക്കല്‍ ഉടന്‍: എം.എല്‍.എ
നെടുമങ്ങാട് : അരുവിക്കര ജലസംഭരണിയില്‍ അടിഞ്ഞിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ശബരീനാഥന് എം.എല്‍.എ അറിയിച്ചു. ഇതിനായി ആലപ്പുഴയില്‍ നിന്നും ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള വീഡ്കട്ടര്‍ അരുവിക്കരയില്‍ എത്തിക്കും.നാല് ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഡാമിലെ താമരവള്ളികളും ചെടികളും മറ്റ് ജൈവ മാലിന്യങ്ങളാണ് ഈ യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. നേരത്തെ 15 ലക്ഷം രൂപ വിനിയോഗിച്ചു ഒന്നാം ഘട്ടമായി ഡാം വൃത്തിയാക്കിയിരുന്നു.അതിന്റെ തുടര്‍ച്ചയാണ് അടുത്ത പ്രവര്‍ത്തനമെന്നും ശബരീനാഥന് എം.എല്‍.എ അറിയിച്ചു.ഇതിന്റെ ശാശ്വത പരിഹാരത്തിനായി സര്‍ക്കാര്‍ നടത്തിയ കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്മെന്റ് കോര്പ്പറെഷന് ലിമിറ്റഡിന്റെ(കെംഡല്‍)പഠന റിപ്പോര്‍ട്ടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുïെന്നും എംഎല്‍എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."