സഹകരണ സംഘങ്ങള്‍ വഴി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം
പാലക്കാട്:സഹകരണ സംഘങ്ങള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന്റെ രïാംഘട്ടത്തിന് ജില്ലയില്‍ ഇന്ന് തുടക്കമാകും. വര്‍ഷാവസാനത്തോടെ ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കും. കര്‍ഷകതൊഴിലാളി- വാര്‍ധക്യകാല- വികലാംഗ- അവിവാഹിത- വിധവാ പെന്‍ഷനുകളായി ജില്ലയില്‍ 216842 ഗുണഭോക്താക്കള്‍ക്ക് 68.35 കോടിയോളം വിതരണം ചെയ്യും. കഴിഞ്ഞ ഓണക്കാലത്ത് 275000 പേര്‍ക്കാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. സഹകരണ സംഘങ്ങള്‍ നിശ്ചയിക്കുന്ന 1700 ഏജന്റുമാരാണ് പെന്‍ഷന്‍ വിതരണം ചെയ്യുക. വിതരണം ചെയ്ത തുകയുടെയും ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ അന്നു തന്നെ സഹകരണ സംഘങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം.
നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സഹകരണ രജിസ്ട്രാര്‍, ജോയിന്റ് രജിസ്ട്രാര്‍മാര്‍ എന്നിവരുടെ ട്രെഷറി അക്കൗïുകള്‍ വഴിയാണ് പണമിടപാട് നടത്തുക. ഗുണഭോക്താക്കളുടെ അന്തിമ പട്ടികയും വിതരണം ചെയ്യേï തുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുï്. കഴിഞ്ഞതവണ വിതരണത്തിനുïായ പോരായ്മകള്‍ പരിഹരിക്കാനും ഗുണഭോക്താക്കളുടെ എണ്ണത്തില്‍ കൃത്യത വരുത്താനുമായി സര്‍വെ നടത്തി ഗുണഭോക്താക്കളില്‍നിന്നും സത്യാവാങ്മൂലം ശേഖരിച്ചിട്ടുï്. സത്യവാങ്മൂലം നല്‍കിയവര്‍ക്ക് മാത്രമെ ഇത്തവണ പെന്‍ഷന്‍ നല്‍കുകയുള്ളൂ. നല്‍കാത്തവര്‍ക്ക് സത്യവാങ്മൂലം നല്‍കുന്നമുറക്ക് അടുത്തതവണ വിതരണം ചെയ്യുന്ന പെന്‍ഷനോടൊപ്പം ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനും ലഭിക്കും.
സത്യവാങ്മൂലത്തിലൂടെ ശേഖരിച്ച ആധാര്‍കാര്‍ഡ് നമ്പര്‍ വഴി ഒന്നില്‍കൂടുതല്‍ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളെ ഒഴിവാക്കിയിട്ടുï്. സുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സംശയനിവാരണത്തിനുമായി ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. 8281106247, 8606111098, 8606009544, 8075060244, 9495895634 നമ്പറുകള്‍ വഴി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന്റെ ജില്ലാതല ആലോചന യോഗം ജില്ലാ സഹകരണ ബാങ്ക് സമ്മേളന ഹാളില്‍ ചേര്‍ന്നു. യോഗം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍.ചിന്നക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം.കെ ബാബു അധ്യക്ഷനായി. അസി. രജിസ്ട്രാര്‍ എം. ശബരിദാസന്‍, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ശിവപ്രസാദ്, ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സുനില്‍ കുമാര്‍, നോഡല്‍ ഓഫിസര്‍മാര്‍, സഹകരണ ബാങ്ക് സെക്രട്ടറിമാര്‍, സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."