സഹകരണ മേഖല സാമ്പത്തിക ഭദ്രത സാധ്യമാക്കുന്നു: മന്ത്രി ബാലന്‍
പാലക്കാട്: കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനാകെ മാതൃകയായതാണെന്നും ഈ പ്രസ്ഥാനത്തെ അപവാദ പ്രചരണങ്ങളിലൂടെ തളര്‍ത്താനും നോട്ട് നിയന്ത്രണത്തിലൂടെ ഇല്ലാതാക്കാനുമുളള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന നിയമ-സാംസ്‌കാരിക-പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് കോ-ഓപറേറ്റീവ് അര്‍ബന്‍ സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫിസിന്റെയും പ്രധാന ശാഖയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ സഹകരണ മേഖല നിലനിര്‍ത്താനാവശ്യമായ നിലപാടുകള്‍ സ്വീകരിച്ചുവരികയാണ്.
കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കേരളത്തിലെ സാധാരണക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രവാസികളുടെയും സാമ്പത്തിക ഭദ്രത സഹകരണ മേഖലയിലൂടെയാണ് സാധ്യമാകുന്നത്. ഇവര്‍ക്കുïായ ആശങ്കകള്‍ ദുരീകരിക്കണമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ബാങ്ക് ചെയര്‍മാന്‍ ആര്‍. കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.
വൈസ് ചെയര്‍മാന്‍ പി. രാമാനുജന്‍, ജനറല്‍ മാനേജര്‍ പി.ജി. രാംദാസ്, നഗരസഭാംഗങ്ങളായ എം. മോഹന്‍ബാബു, എസ്.പി. അച്യുതന്‍, ബാങ്ക് മുന്‍ ചെയര്‍മാന്‍മാരായ അഡ്വ. സ്‌കറിയ, എം. നാരായണന്‍ സംബന്ധിച്ചു. എ.ടി.എം കൗïര്‍ ഉള്‍പ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് ബാങ്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."