സര്‍ഗോത്സവത്തിന് തുടക്കമായി
പാലക്കാട്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29 മുതല്‍ 31 വരെ നടക്കുന്ന മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍, പ്രീമെട്രിക്ക് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ കലാമെള സര്‍ഗോത്സവത്തോടനുബന്ധിച്ച് വനിതകള്‍ അവതരിപ്പിച്ച ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വിളംബര ഘോഷയാത്ര നടന്നു.
കഥാകാരന്‍ മുïൂര്‍ സേതുമാധവനാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. വിക്ടോറിയ കോളജ് ഗ്രൗïില്‍ നിന്നാരംഭിച്ച് അഞ്ചുവിളക്കില്‍ അവസാനിച്ച ഘോഷയാത്രയോടനുബന്ധിച്ച് , അഞ്ചു വനിതകളും രï് പുരുഷന്മാരും അവതരിപ്പിച്ച ചിറ്റൂരിലെ വി.കെ.ജി ബോയ്‌സ് ഓംശക്തി ശിങ്കാരി മേളവും ആദിവാസി പാരമ്പര്യനൃത്തവും നടന്നു.
മലമ്പുഴ ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളും പട്ടികജാതി വികസനവകുപ്പ് ജീവനക്കാരും അട്ടപ്പാടി പട്ടികവര്‍ഗ പ്രമോട്ടര്‍മാരുമുള്‍പ്പെടെ 150 തോളം പേരാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ മാസ്റ്റര്‍ മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
14 ജില്ലകളില്‍ നിന്നുള്ള 18 റസിഡന്‍ഷല്‍ സ്‌കൂളുകളില്‍ നിന്നും 108 പ്രീമെട്രിക് ഹോസ്റ്റലുകളിലും നിന്നായി 1200ഓളം വിദ്യാര്‍ഥികള്‍ 30 ഇനങ്ങളില്‍ സര്‍ഗോത്സവത്തില്‍ പങ്കെടുക്കും.
വിക്‌ടോറിയ കോളജ് ഗ്രൗïില്‍ അഞ്ച് വേദികളായി നടക്കുന്ന മേളയില്‍ സംസ്ഥാനത്തെ 37 ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കാസര്‍ഗോഡ് എം.ആര്‍.എസ് ആണ് സര്‍ഗോത്സവ കിരീടം നിലനിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."