ഇഷ്ടികചൂളകള്‍ക്കായി ഇല്ലാതാക്കുന്നത് പാലക്കാട്ടെ കരിമ്പനകളെ
കൊല്ലങ്കോട്: കരിമ്പനകളുടെ നാടായി അറിയപ്പെട്ട പാലക്കാട് ഇപ്പോള്‍ കരിമ്പനകള്‍ ഇല്ലാതായികൊïിരിക്കുകയാണ്. അയല്‍ ജില്ലകളില്‍നിന്നും കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, എന്നിവിടങ്ങളിലെത്തി കൃഷി ഭൂമി പാട്ടത്തിനെടുത്താണ് ഇഷ്ടിക നിര്‍മാണം നടത്തുന്നത്. തെന്മലയോര പ്രദേശത്തുള്ള ദുര്‍ബല മേഖലയില്‍ മണ്ണ് ഖനം മുതല്‍ ക്വാറിയില്‍ പാറപൊട്ടിക്കുന്നതുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും, അനധികൃതമായാണ് ഇഷ്ടിക ചൂള പ്രവര്‍ത്തിച്ചു കൊïിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ഇഷ്ടിക കളങ്ങള്‍ കലക്ടര്‍ സന്ദര്‍ശിക്കുകയും ഇഷ്ടിക പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം നെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് ഇഷ്ടിക നിര്‍മ്മാണം നടത്തരുതെന്നും നടത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കി കൃഷിക്കായി ഉപയോഗിക്കണമെന്നും പറഞ്ഞിരുന്നു. അനധികൃത ഇഷ്ടിക ചൂളകള്‍ക്കെതിരെയും പിടിച്ചെടുത്ത ഇഷ്ടികകള്‍ കടത്തിയതിനും,ഉടമകള്‍ക്കെതിരെ കൊല്ലങ്കോട് പൊലിസ് കേസെടുത്തിട്ടുï്. അയല്‍സംസ്ഥാന തൊഴിലാളികളെ കൊïുവന്നാണ് ഇഷ്ടിക നിര്‍മ്മാണം നടത്തുന്നത്. ഇങ്ങനെ എത്തിയവര്‍ അസുഖം ബധിതരായും ഇടിമിന്നലേറ്റും പരസ്പരം വഴക്കിട്ടും മര്‍ദിച്ചും മരണപ്പെട്ടവരുമുï്. പ്രശസ്ത സാഹിത്യകാരന്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലും പാലക്കാട് കരിമ്പനകളെ കുറിച്ച് പ്രതിപാതിച്ചിട്ടുï് ഈ സൗന്ദര്യമാണ് ഇഷ്ടിക ചൂളകള്‍ക്കായി മുറിച്ച് മാറ്റി കൊïിരിക്കുന്നത് കണ്ണുïെങ്കില്ലും കാണില്ല എന്ന നയമാണ് ഉദ്യോഗസ്ഥര്‍ നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."