ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു
കൊടുങ്ങല്ലൂര്‍: ഐസ് പ്ലാന്റിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കം ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മേത്തല പടന്ന അല്‍അമീന്‍ ഐസ് പ്ലാന്റിലെ തൊഴിലാളിയായ അസം സ്വദേശി ജിത്തു ഹുയാന്‍(39) ആണ് കുത്തേറ്റത്. നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റ ഇയാളുടെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശിയായ പരാഗ് ബോറ (19) നെ സംഭവസ്ഥലത്ത് നിന്നും പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച രാത്രി ഐസ് പ്ലാന്റിന് പിറകുവശത്ത് ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ച് വന്നതിന് ശേഷമാണ് സംഭവം. പരാഗ് ബോറ മദ്യപിക്കുന്നതിനെതിരെ ഉപദേശിക്കുന്നതിനിടയില്‍ പ്രകോപിതനായി ഇയാള്‍ കറി കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ് വീണ ഇയാളെ മറ്റ് തൊഴിലാളികളും മറ്റും ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."