ഡേവിസിന്റെ വിയോഗം വിശ്വസിക്കാനാകാതെ പരിയാരം ഗ്രാമം
എരുമപ്പെട്ടി: ഡേവിസിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതെ പരിയാരം ഗ്രാമം. ക്രിസ്മസ് ആഘോഷം മാറ്റി വെച്ചാണ് പതിയാരം നിവാസികള്‍ ഗ്രാമത്തിന്റെ പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. ലോകം മുഴുവനുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ യേശുദേവന്റെ തിരുപ്പറവി ആഘോഷിക്കുമ്പോള്‍ ആഘോഷങ്ങള്‍ പ്രാര്‍ഥനകള്‍ മാത്രമാക്കി മാറ്റി ഡേവിസിന്റെ അകാലവിയോഗ ദുഃഖത്തില്‍ പങ്കുചേരുകയാണ് പതിയാരം ഇടവക ദേവാലയവും ഇടവകയിലെ കുടുംബങ്ങളും. അത്രമാത്രം വേïപ്പെട്ടവനായിരുന്നു ഡേവിസ് പതിയാരം ഗ്രാമനിവാസികള്‍ക്ക്. പതിയാരം മുരിങ്ങത്തേരി വീട്ടില്‍ പരേതനായ ഫ്രാന്‍സിസിന്റേയും ലൂസിയുടേയും ഏകമകനായ ഡേവിസ് ചെറിയ പ്രായത്തില്‍ തന്നെ രാഷ്ട്രീയ പൊതുപ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയും ജനശ്രീ മിഷന്‍ പഞ്ചായത്ത് ചെയര്‍മാനും പതിയാരം ഇടവക ദേവാലയത്തിലെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍, കെ.സി.വൈ.എം ഭാരവാഹി, ജീസസ് യൂത്ത് പ്രെ ടീം മിനിസ്ട്രി അതിരൂപത എന്നിങ്ങനെ വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായിരുന്ന ഡേവിസാണ് പള്ളിയില്‍ നടന്നിരുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. ഇതിനു പുറമെ പാടശേഖര സമിതി ഭാരവാഹി കൂടിയായിരുന്ന ഡേവിസ് കൃഷിയെ പരിപോഷിപ്പിക്കുന്നതിനായി തരിശിട്ടു കിടക്കുന്ന ഭൂമികള്‍ പാട്ടത്തിനെടുത്ത് സ്വന്തമായും യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലും കൃഷിയിറക്കിയിരുന്നു. വിത്തിറക്കിയ പാടശേഖരം ഇപ്പോള്‍ കൊയ്ത്തിന് പാകമായി നില്‍ക്കുകയാണ്. കൊയ്ത്തുത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് ഡേവിസ് പനി ബാധിച്ച് ആശുപത്രിയിലായത്. നിരവധി പേര്‍ക്ക് വീടുനിര്‍മാണത്തിനും അറ്റകുറ്റപണികള്‍ക്കുമായി ത്രിതല പഞ്ചായത്തുകളില്‍ നിന്ന് ഫï് വാങ്ങി നല്‍കാന്‍ പ്രയത്‌നിച്ചിട്ടുള്ള ഡേവിസും വയോധികയായ അമ്മയും താമസിച്ചിരുന്നത് ഇടിഞ്ഞു പൊളിഞ്ഞ് നിലം പൊത്താറായ വീട്ടിലായിരുന്നു.ഹൃദയ വാല്‍വിനു തകരാറുള്ള ഡേവിസ് തന്റെ പ്രാരാബ്ധങ്ങളും രോഗവും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. വിശ്രമമില്ലാതെ രാപ്പകല്‍ ഡേവിസിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് ഒരു യഥാര്‍ഥ പൊതുപ്രവര്‍ത്തകനെയാണ്. വാസയോഗ്യമായ വീടെന്ന സ്വപ്നം ബാക്കിവെച്ച് വൃദ്ധയായ മാതാവിനെ തനിച്ചാക്കി ഡേവിസ് വിട പറയുമ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയാണ് പതിയാരം ഗ്രാമം ഒന്നടങ്കം ഡേവിസിന് നല്‍കിയത്. ഡേവിസിന്റെ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധി പേര്‍ എത്തിച്ചേര്‍ന്നു. ഡി.സി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, യു.ഡി.എഫ് ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, അനില്‍ അക്കരെ എം.എല്‍.എ, മുന്‍ എം.എല്‍.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.എ.മാധവന്‍, മുന്‍ ഡി.സി.സി.പ്രസിഡന്റ് ഒ.അബ്ദുള്‍ റഹ്മാന്‍ കുട്ടി, ഡി.സി.സി.സെക്രട്ടറിമാരായ വി.കെ. രഘുസ്വാമി, ടി.കെ.ശിവശങ്കരന്‍, ഡി.സി.സി അംഗവും കേബിള്‍ ടി.വി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ അമ്പലപ്പാട്ട് മണികണ്ഠന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കേശവന്‍, ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്.നായര്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍,കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.കെ.ജോസ്, എം.എം.സലിം ,എം എം .നിഷാദ്, പി.എസ്.സുനീഷ് റീത്ത് സമര്‍പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."