ശബരിമലയില്‍ തിക്കും തിരക്കും; പരുക്കേറ്റ 13 പേര് കോട്ടയം മെഡിക്കല്‍ കോളജില്‍
ആര്‍പ്പൂക്കര: ഞായറാഴ്ച വൈകീട്ട് ശബരിമല ക്ഷേത്ര സന്നിധിയിലുണ്ടായ തിക്കിലും തിരക്കിലുമായി 13 പേരെ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.
കര്‍ണാടക ആയന്തൂര് വില്ലേജില്‍ കുമാര്‍ നായിക് (38), തെലുങ്കാന സ്വദേശി നിഖില്‍ (24), തമിഴ്നാട്ട് രാജപാളയം ഗുരുഅമ്മാള് (64),ആന്ധ്രാപ്രദേശ് ശോഭാവരി ജില്ലാ, കൊത്തപ്പേട്ട ശ്രീനിവാസറാവു (45), ഗോദാവരി ബുച്ചിരാജ് (49), തമിഴ്നാട് പരയൂര് ബാലസുബ്രഹ്മണ്യം(46), തമിഴ്നാട് കുളത്തൂര്‍ മുനിയന്‍ (50), ചെന്നൈ തിരുവികട നഗര്‍ സുരേഷ് (38), ചെന്നൈ എഗ്മൂര്‍ വെങ്കിടാചലം (46), തമിഴ്നാട്വിഴിപ്പുറം ശങ്കരപ്പുറത്ത് പളനി (55) എന്നിവരെയാണ് തിക്കിലും തിരക്കിലുമായി പരുക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍എത്തിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശി ബുച്ചിരാജ് (49) വാരിയെല്ല് ഒടിഞ്ഞ് ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
ശബരിമലിലെ അപകടത്തില്‍പ്പെട്ടവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകും വഴി പത്തനംതിട്ടയില്‍ നിന്ന്ശബരിമലയിലേക്ക് വന്ന തീര്‍ഥാടക വാഹനം അംബുലന്സുമായിടിച്ച് നാലുപേര്‍ക്ക് പരുക്കേറ്റു. ഇവരും മെഡിക്കല്കോളജില്ചികിത്സയിലാണ്. ചെന്നൈ മാരിയമ്മന്‍കോവില്‍ മിഥുന് (28), തമിഴ്നാട് വാനൂര്‍ മോഹന്‍രാജ് (40), തമിഴ്നാട് മാറവെട്ടംവിഴിപ്പുറം സ്വദേശികളായ നാരായണന് (50), പളനി (50) എന്നിവരാണ് ചികിത്സയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."