ഹരിപ്പാട് ഗതാഗത നിയന്ത്രണം
ഹരിപ്പാട്: ദേശീയപാതയില്‍ ഹരിപ്പാട് തെക്കേനട മുതല്‍ കരുവാറ്റ വഴിയമ്പലം ഭാഗം വരെ റോഡ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി ജനുവരി 2 മുതല്‍ രാത്രി കാല ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പി.ഡബ്ള്യൂ ഡി അധികൃതര്‍ അറിയിച്ചു.രാത്രിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറിയ പങ്കും നടത്തുന്നത്.
റോഡിന്റെ ഇരുവശങ്ങളിലേയും അനധികൃത ഇറക്കുകള്‍, കൈയ്യേറ്റം എന്നിവ പൊളിച്ചുനീക്കണമെന്ന വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ചാകും റോഡ് നിര്‍മ്മാണമെന്ന് ദേശീയ പാത വിഭാഗം എക്സി. എഞ്ചിനീയര്‍ അറിയിച്ചു.നിര്‍മ്മാണ ജോലികള്‍ ടാറിംഗ് കോണ്‍ക്രീറ്റ് മിശ്രിതമായിരിക്കും ഉപയോഗപ്പെടുത്തുന്നത്.
6 കോടി രൂപ ചിലവില്‍ പുതുക്കി പണിയുന്ന കരുവാറ്റ വഴിയമ്പലം വരെയുള്ള 6 കിലോമീറ്റര്‍ ഭാഗത്തിന് പുതുക്കി പണി കഴിയുമ്പോള്‍ 8 സെന്റീമീറ്റര്‍ ഉയരമുണ്ടായിരിയ്ക്കും. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന കരുവാറ്റ വഴിയമ്പലത്തിലെ കൊടുംവളവില്‍ റിഫ്ലക്ടറുകളും സിഗ്നലുകളും സ്ഥാപിയ്ക്കും. സ്വകാര്യ വ്യക്തികള്‍ റോഡിന്റെ വശങ്ങളിലേക്ക് ഇറക്കുകള്‍ സ്വയം മാറ്റാന്‍ തയ്യാറാകണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."