സ്വച്ഛതാദിവസ് ആചരിച്ചു
കൊച്ചി: കേന്ദ്ര ന്യൂനപക്ഷമന്ത്രാലയം രാജ്യവ്യാപകമായി ഇന്നലെ 'സ്വച്ഛതാദിവസ്' ആയി ആചരിക്കുന്നതിന്റെ ഭാഗമായി കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ എല്ലാ ഓഫിസുകളിലും സ്വച്ഛതാദിവസ് സമുചിതമായി ആചരിച്ചു. എറണാകുളം ഹെഡ്ഡോഫിസില് നടന്ന ദിനാചരണം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഇന്‍ ചാര്‍ജ് യു അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കം അക്കൗണ്ട്സ് ഓഫിസര്‍ (ഇന്‍ ചാര്‍ജ്) സി.എം മഞ്ജു അധ്യക്ഷത വഹിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ.എ അബ്ദുല്‍ ജബ്ബാര്‍ ബോധവത്ക്കരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വത്തെക്കുറിച്ചുള്ള ചിത്ര പ്രദര്‍ശനം, ഓഫിസ് പരിസര ശുചീകരണം, ബോധവല്‍ക്കരണ സന്ദേശം നല്കല് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. കലൂര്‍ മുസ്ലിം ജമാഅത്ത്, ആലുവ മുസ്ലിം ജമാഅത്ത്, നായരമ്പലം മുസ്ലിം ജമാഅത്ത് തുടങ്ങി വിവിധ മഹല്ലുജമാഅത്തുകളിലും ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."