ജി.എസ്.ടി പോര്‍ട്ടലില്‍ വ്യാപാരികള്‍ വിവരങ്ങള്‍ ചേര്‍ക്കണം
കൊച്ചി: വാണിജ്യനികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി നടപ്പിലാക്കുന്നതിന് മുന്നോടിയായി അവരുടെ വ്യക്തിപരമായതും വ്യാപാരസംബന്ധമായതുമായ വിവരങ്ങളും രേഖകളും ജി.എസ്.ടി പോര്‍ട്ടലില്‍ (ംംം.ഴേെ.ഴീ്.ശി) അപ്‌ലോഡ് ചെയ്യണമെന്ന് വാണിജ്യ നികുതി വകുപ്പ് ഡപ്യൂട്ടി കമ്മീഷണര്‍ (മട്ടാഞ്ചേരി) ഒ.ബി ഷൈനി അറിയിച്ചു.
ജനുവരി ഒന്നു മുതല്‍ 15 വരെ മാത്രമാണ് ഇതിന് അവസരം ലഭിക്കുക. താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്‌വേഡും സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജി.എസ്.ടി നിലവില്‍ വരുന്ന സമയത്ത് വ്യാപാരികള്‍ക്ക് താല്‍ക്കാലിക ജി.എസ്.ടി രജിസ്‌ട്രേഷന്‍ നല്‍കും.
അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ (ക്ലാസ്സ് 2,ക്ലാസ്സ് 3) ഉപയോഗിച്ച് വേരിഫിക്കേഷന്‍ നടത്തണം. മട്ടാഞ്ചേരി വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള എല്ലാ ഓഫിസുകളിലും ഇതുമായി ബന്ധപ്പെട്ട് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 9747360380.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."