'പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് '
വെള്ളരിക്കുണ്ട്: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം മുന്‍നിന്ന് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് എന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ 91 ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് വെള്ളരിക്കുണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ത്തമാന കാല സാഹചര്യത്തില്‍ കമ്മ്യണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന ആ തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ബഹുജന സംഘടനകളും മറ്റും പ്രവര്‍ത്തിക്കുന്നത്. ലാഭം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് ചിന്തിക്കുന്ന ഒരു മുതലാളിത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി നരേന്ദ്രമോഡിയുടെ പുതിയ സാമ്പത്തിക പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വളര്‍ച്ച നിരക്ക് രണ്ടു രണ്ടുശതമാനം കുറഞ്ഞു. എന്നാല്‍ ഇന്ന് കണ്ട്‌കെട്ടുന്ന കള്ളപണത്തില്‍ എങ്ങനെ പുതിയ 2000 രൂപയുടെ നോട്ട് വന്നു എന്നതാണ് അറിയേണ്ടത്. ഇത് അടിക്കുന്നതിന് മുമ്പെ എങ്ങനെ അവരുടെ കൈയില്‍ എത്തി. ഇതിന് പിന്നില്‍ വന്‍ഗൂഡാലോചന നടന്നിട്ടുണ്ടോ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.എസ് കുര്യാക്കോസ് അധ്യക്ഷനായി.
സംസ്ഥാന എക്‌സിക്യൂട്ടീവംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍, സംസ്ഥാന കൗണ്‍സിലംഗംങ്ങളായ കെ.വി കൃഷ്ണന്‍, ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി.പി ബാബു, എം അസിനാര്‍, പി.എ നായര്‍, എം കുമാരന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."