കടുവേലി പാടത്ത് ഇനി പൊന്ന് വിളയിക്കാന്‍ ജനപ്രതിനിധികള്‍
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ കടുവേലി പാടത്ത് പൊന്ന് വിളയിക്കാന്‍ ജനപ്രതിനിധികള്‍. മാറാടി പഞ്ചായത്തിലെ 10-ഏക്കറോളം വരുന്ന കടുവേലി പാടശേഖരത്ത് നെല്‍ കൃഷി ചെയ്യുന്നുണ്ടങ്കിലും ഭൂരിഭാഗം സ്ഥലവും തരിശായി കിടക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി ഏലിയാസിന്റെ നേതൃത്വത്തില്‍ കര്‍ഷകരെ സംഘടിപ്പിച്ചാണ് നാലേക്കറോളം സ്ഥലത്ത് നെല്‍ കൃഷി ഇറക്കുന്നത്. ബാക്കി വരുന്ന സ്ഥലത്ത് പച്ചക്കറി കൃഷിയുമിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
വെള്ളകെട്ട് മൂലം കൃഷി ഇറക്കാനാകാതെ കിടക്കുകയായിരുന്ന കടുവേലി പടത്തിനോട് ചേര്‍ന്ന് കിടക്കുന്ന പെരുംതോട് താഴ്ത്തുകയും സൈഡ് കെട്ടുകയും തോടിന്റെ മധ്യഭാഗത്തായി ഒരു ചെക്ക് ഡാം നിര്‍മിച്ച് കടുത്ത വേനലിലും കൃഷിക്കാവാശ്യമായ വെള്ളം സംഭരിച്ചും എക്കാലത്തും പാടത്ത് കൃഷിയിറാക്കാവുന്ന രീതിയിലാണ് ഇവിടെ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സോയില്‍ കണ്‍സര്‍വേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കിവരുന്നത്.
പദ്ധതി പുരോഗമിക്കുന്നതിനിടെ തന്നെ പാടത്ത് കൃഷി ആരംഭിക്കുകയായിരുന്നു. കൃഷിക്ക് ഇന്‍ഷ്യൂറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് പാഠശേഖര കമ്മിറ്റി സെക്രട്ടറി റെജി ഐസക്ക് മൂലംകുഴിയും കൃഷി ഓഫീസര്‍ പ്രിയ തോമസും പറഞ്ഞു.
പാടത്ത് നെല്‍കൃഷിക്കായി നിലം ഒരുക്കുന്നതിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ ടില്ലര്‍ ഉപയോഗിച്ച് നിലം ഉഴുതുകൊണ്ട് നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി ഏലിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന്, വൈസ് പ്രസിഡന്റ് കെ.യു ബേബി, മെമ്പര്‍മാരായ മുരളി ശശി, വിപിന്‍ദാസ്, ബാബു തട്ടാറുകുന്നേല്‍, സാജുകുന്നപ്പിള്ളി, ഡെയ്സി രാമകൃഷ്ണന്, ഷാന്റി എബ്രഹം, പാടശ്ശേഖര സമിതി സെക്രട്ടറി റെജി ഐസക്ക്, എം.പി ലാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."