HOME
DETAILS

ശലഭസര്‍വേ: വയനാട്ടില്‍ 13 അപൂര്‍വ ഇനങ്ങളെ കണ്ടെത്തി

  
backup
December 26 2016 | 21:12 PM

%e0%b4%b6%e0%b4%b2%e0%b4%ad%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-13-%e0%b4%85%e0%b4%aa%e0%b5%82%e0%b4%b0


കല്‍പ്പറ്റ: സംസ്ഥാന വനം-വന്യജീവി വകുപ്പ്, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, മാനന്തവാടി ഫേണ്‍സ് നാച്യുറല്‍ സൊസൈറ്റി എന്നിവ സംയുക്തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ വയനാട് വനം ഡിവിഷനിലും നടത്തിയ ശലഭ സര്‍വേയില്‍ തദ്ദേശീയമടക്കം 13 ഇനം അപൂര്‍വ ഇനങ്ങളെ കണ്ടെത്തി.

 


റെഡ് ഐ ബുഷ്ബ്രൗണ്‍ (തദ്ദേശീയം), ബ്രോഡ് ടെയ്ല്‍ റോയല്‍, യെലോ ജാക് സെയ്‌ലര്‍, നീലഗിരി ഫ്രിറ്റില്ലിരി (തദ്ദേശീയം), കോമണ്‍ ഓനിക്‌സ്, ഓര്‍ക്കിഡ് ടിറ്റ്, ഇന്ത്യന്‍ റെഡ് ഫ്‌ളാഷ്, മലബാര്‍ ഫ്‌ളാഷ്, ഇന്‍ഡിഗോ ഫ്‌ളാഷ്, പെയ്ല്‍ ഗ്രീന്‍ ഔലെറ്റ്, ഇന്ത്യന്‍ ഔള്‍കിങ്, യെലോ ബ്രെസ്റ്റഡ് ഫ്‌ളാറ്റ്, മൂര്‍സ് ഐസ് എന്നിവയാണ് സര്‍വേയില്‍ കണ്ടെത്തിയ അപൂര്‍വ ഇനങ്ങളെന്ന് ഫേണ്‍സ് നാച്യുറല്‍ സൊസൈറ്റി പ്രവര്‍ത്തകന്‍ പി.എ വിനയന്‍ പറഞ്ഞു.

 

എം.എന്‍.എച്ച്.എസ് കോഴിക്കോട്, ടി.എന്‍.എച്ച്.എസ് തിരുവനന്തപുരം, സീക്ക് പയ്യന്നൂര്‍, കെ.എന്‍.എച്ച്.എസ് കോട്ടയം, ഡബ്ല്യൂ.ഡബ്ല്യൂ.എഫ്-ഇന്ത്യ, തമിഴ്‌നാട് ബട്ടര്‍ഫ്‌ളൈ സോസൈറ്റി, ബംഗളൂരു ബട്ടര്‍ഫ്‌ളൈ ക്ലബ്, വിന്റര്‍ബ്ലിത്ത് ഫൗണ്ടേഷന്‍-ഊട്ടി, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയയന്‍സ് സര്‍വകലാശാല, കോഴിക്കോട് പി.എസ്.എം.ഒ കോളജ്, കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, മണ്ണുത്തി ഫോറസ്ട്രി കോളജ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ നാല് ദിവസം നീണ്ട സര്‍വേയില്‍ 209 ഇനം ശലഭങ്ങളെയാണ് കാണാനായത്. ആദ്യമായി ശലഭ സര്‍വേ നടന്ന സൗത്ത് വയനാട് വനം ഡിവിഷനിലെ കല്‍പ്പറ്റ, മേപ്പാടി റെയ്ഞ്ചുകളിലായി 174-ഉം വന്യജീവി സങ്കേതത്തില്‍ 162-ഉം ഇനം ശലഭങ്ങളുടെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.


വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്‌കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ 90 ചിത്രശലഭ വിദഗ്ദരും 10 വിദ്യാര്‍ഥികളും 30 വനം ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 130 പേര്‍ പങ്കാളികളായി. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍ ആറ് ബേസ് ക്യാംപുകളിലും വന്യജീവി സങ്കേതത്തില്‍ 15 ബേസ് ക്യാംപുകളിലും രണ്ട് ട്രാന്‍സെക്റ്റ് വീതം തെരഞ്ഞെടുത്തായിരുന്നു സര്‍വേ.


വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍ മുത്തങ്ങ വനാതിര്‍ത്തി, മുതുമലക്കല്ല്, ചീരാടന്‍കൊല്ലി, കുറിച്യാട് റെയ്ഞ്ചിലെ ദൊഡ്ഡക്കുളസി, ഗോളൂര്‍, മയ്യക്കൊല്ലി, ചാപ്പക്കൊല്ലി, ബത്തേരി റേഞ്ചിലെ ഒട്ടിപ്പാറ, രാംപൂര്‍, നല്ലതണ്ണി, മൂലഹള്ള, തോല്‍പ്പെട്ടി റെയ്ഞ്ചിലെ ബേഗൂര്‍, പുഞ്ചവയല്‍, ദൊഡ്ഡാടി എന്നിവിടളിലാണ് സര്‍വേ ടീം ശലഭങ്ങളെ തിരഞ്ഞത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ കല്‍പ്പറ്റ റെയ്ഞ്ചില്‍ ബാണാസുരമല, ബാണാസുരസാഗര്‍, കുറിച്യര്‍മല, അംബ, മേപ്പേടി റെയ്ഞ്ചില്‍ തൊള്ളായിരം, വെള്ളരിമല എന്നിവിടങ്ങളിലായിരുന്നു സര്‍വേ.


കഴിഞ്ഞവര്‍ഷം വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലും തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലയം, വടക്കേ വയനാട് വനം ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂര്‍ റെയ്ഞ്ചുകളിലും നടന്ന സര്‍വേയില്‍ അഞ്ച് കുടുംബങ്ങളില്‍നിന്നുള്ള 178 ഇനം ശലഭങ്ങളെയാണ് കാണാനായത്.
ഇതില്‍ 15 ഇനം കിളിവാലന്‍ കുടുംബത്തിലും 19 ഇനം ശ്വേത-പീത കുടുംബത്തിലും ഉള്‍പ്പെട്ടതാണ്. രോമപാദ കുടുംബത്തിലെ 57-ഉം നീലി കുടുംബത്തിലെ 44-ഉം തുള്ളന്‍ കുടുംബത്തിലെ 43-ഉം ഇനങ്ങളെയുമാണ് കണ്ടത്.


2013ല്‍ വനം-വന്യജീവി വകുപ്പ്, ഫേണ്‍സ് നേച്ചര്‍ സൊസൈറ്റി, ട്രാവന്‍കൂര്‍ നേച്ചര്‍ ആന്‍ഡ് ഹിസ്റ്ററി സൊസൈറ്റി എന്നിവ സംയുക്തമായി വടക്കേ വയനാട് വനം ഡിവിഷനില്‍ നടത്തിയ സര്‍വേയില്‍ 174 ഇനം ശലഭങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരൂന്നു. ഈ വനം ഡിവിഷനില്‍ 2011ല്‍ നടന്ന സര്‍വേയില്‍ 143 ഇനങ്ങളെയാണ് കണ്ടെത്തിയത്. 2009ല്‍ വയനാട് വന്യജീവി സങ്കേതത്തിലും വടക്കേ വയനാട് വനം ഡിവിഷനിലും ഒരേസമയം നടത്തിയ സര്‍വേയില്‍ ഇരുനൂറില്‍ പരം ഇനം ശലഭങ്ങളെ കണ്ടെത്തിയിരുന്നു.


വന്യജീവി വകുപ്പ് കല്‍പ്പറ്റയിലെ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയുടെ സഹകരണത്തോടെ സംഘടിപ്പിച്ചതായിരുന്നു 2009ലെ സര്‍വേ.
2015ലെ സര്‍വേയില്‍ വയനാട്ടില്‍ ആദ്യമായി തോല്‍പ്പെട്ടി വനത്തിലെ പുഞ്ചവയലില്‍ നീലിശലഭ കുടുംബത്തില്‍പ്പെട്ട പട്ടനീലാംബരിയെ കണ്ടെങ്കിലും ഇതിന്റെ ചിത്രം പകര്‍ത്താന്‍ സര്‍വേ ടീമിനു കഴിഞ്ഞില്ല.


വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന വന്‍ചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലന്‍ ശലഭം എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഗരുഡശലഭം, ചുട്ടിമയൂരി, ചുട്ടിക്കറുപ്പന്‍, മലബാര്‍ റാവന്‍, മരത്തവിടന്‍, വരയന്‍ തവിടന്‍, ക്രൂയിസര്‍, വരയന്‍ മയൂരി, മഞ്ഞപ്പൊന്തച്ചുറ്റന്‍, ആരരാജന്‍, ഇലമുക്കി, മുളന്തവിടന്‍, തെളിനീലക്കടുവ, അരളിശലഭം, പൂച്ചക്കണ്ണി, ഓക്കിലശലഭം, കുഞ്ഞിപ്പരപ്പന്‍, വരയന്‍ കടുവ, കോമണ്‍ നവാബ്, കൃഷ്ണശലഭം വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന വന്‍ചൊട്ടശലഭം, ചക്കര ശലഭം, പുള്ളിവാലന്‍ ശലഭം ഇങ്ങനെ നീളുന്നതാണ് സര്‍വേയില്‍ കണ്ട പൂമ്പാറ്റകളുടെ നിര.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago