HOME
DETAILS

വേദനസംഹാരി ഗുളിക, കഞ്ചാവ് കടത്ത്; മുത്തങ്ങയില്‍ രണ്ടുപേര്‍ പിടിയില്‍

  
backup
December 26 2016 | 21:12 PM

%e0%b4%b5%e0%b5%87%e0%b4%a6%e0%b4%a8%e0%b4%b8%e0%b4%82%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5

 

മുത്തങ്ങ: വേദനസംഹാരി ഗുളിക, കഞ്ചാവ് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് മുത്തങ്ങയില്‍ രണ്ടുപേര്‍ പിടിയില്‍. വേദനസംഹാരി ഗുളിക കടത്തിയ കോഴിക്കോട് കുറ്റിച്ചിറ സ്വദേശി എ.വി ബദറുദ്ദീ (38)നും കഞ്ചാവ് കടത്തിയതിന് ബത്തേരി പഴേരി സ്വദേശി കെ.ടി പ്രദീപു (51)മാണ് പിടിയിലായത്.
ബദറുദ്ദീന്‍ മുത്തങ്ങ തകരപ്പാടിക്കു സമീപം വാഹന പരിശോധനയിലാണ് എക്‌സൈസിന്റെ പിടിയിലായത്. ഗുണ്ടല്‍പേട്ടയില്‍ നിന്നും ബത്തേരിക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്നു ഇയാള്‍. ഒരു മാസം മുന്‍പ് ഇയാളെ വേദനസംഹാരി ഗുളികയുമായി പിടികൂടിയിരുന്നു. കോഴിക്കോട് നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘത്തിലെ അംഗമാണു ഇയാള്‍. ഇയാളില്‍ നിന്ന് 600 സ്പാസ്‌മോ പ്രോക്‌സി വോണ്‍ പ്ലസ് കാപ്‌സ്യൂളുകളൂം 15 ആള്‍പ്രാസോളം ഗുളികകളുമാണ് പിടികൂടിയത്.
മൈസൂരുവിലുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും യാതൊരു നിയന്ത്രണവുമില്ലാതെ ലഭിക്കുന്ന ഗുളികകള്‍ കോഴിക്കോട്ടെത്തിച്ച് വന്‍ വിലക്കാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. എക്‌സൈസ് കമ്മീഷണരുടെ സ്‌ക്വാഡിന്റെ രഹസ്യവിവരത്തെ തുടര്‍ന്ന് വയനാട് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍.പി സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.
മുത്തങ്ങ പൊന്‍കുഴിയില്‍ വെച്ച് 50 ഗ്രാം കഞ്ചാവുമായാണ് പഴേരി സ്വദേശി കെ.ടി പ്രദീപ് പിടിയിലാവുന്നത്. ഇയാള്‍ ഗുണ്ടല്‍പേട്ടയില്‍ നിന്നും കഞ്ചാവു വാങ്ങി പൊന്‍ കുഴി ഇറങ്ങി മറ്റൊരു ബസില്‍ കയറി ബത്തേരിക്ക് കയറുവാനായി കാത്തിരിക്കവേയാണ് പിടിയിലായത്.
എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫിസര്‍മാരായ പി.എസ് വിനീഷ്, കെ.ജി ശശികുമാര്‍ സി.ഇ.ഒമാരായ കെ രമേഷ്, കെ.കെ അജയകുമാര്‍, റഷീദ് വിപിന്‍ പുഷ്പാംഗദന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago