പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി: ഉത്തരവിറങ്ങി
കോഴിക്കോട്: 2016ലെ നെല്‍വയല്‍ സംരക്ഷണ (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി ഒക്യുപന്‍സി നല്കുന്നതു സംബന്ധിച്ച് വ്യക്തത നല്കി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവ് (994733 അ 12016 ടഏഉ ഉ േ22122016) പ്രകാരം 2008 ഓഗസ്റ്റ് 12ന് മുന്‍പ് നികത്തുകയോ നികത്തപ്പെടുകയോ ചെയ്യുകയും എന്നാല്‍, റവന്യു രേഖകളില്‍ നിലം തണ്ണീര്‍ത്തടം, നഞ്ച, നെല്‍വയല്‍ എന്നിങ്ങനെ രേഖപ്പെടുത്തുകയും ചെയ്ത ഭൂമിയില്‍ നിര്‍മാണാനുമതി നല്‍കും.
അനുമതി നല്‍കുന്നതിന് മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി, വില്ലേജ്-കൃഷി ഓഫിസര്‍ എന്നിവര്‍ അടങ്ങിയ സംഘം സന്ദര്‍ശിച്ച് ഇവ 2008ന് മുന്‍പു നികത്തിയതാണെന്ന് ഉറപ്പുവരുത്തണം. 2008ന് മുന്‍പ് നിയമാനുസൃത നമ്പറുള്ള ഇത്തരം സ്വഭാവത്തോടുകൂടിയ സ്ഥലങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ക്കോ അനുബന്ധ കൂട്ടിച്ചേര്‍ക്കലുകള്‍ക്കോ നവീകരണം നടത്തുന്നതിനോ ഉത്തരവ് വഴി സാധ്യമാകും. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇത്തരം ഭൂമിയില്‍ ഗൃഹനിര്‍മാണം തടസപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാകുന്നതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."