വലിയപറമ്പ പുളിമുട്ടില്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തം
തൃക്കരിപ്പൂര്‍: വലിയപറമ്പ മാവിലാക്കടപ്പുറം പുളിമുട്ടില്‍ സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമായി. കടലും കായലും കൈകോര്‍ക്കുന്ന പുളിമുട്ടില്‍ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്.
അവധി ദിവസങ്ങളില്‍ കടലും കായലും ഒത്തു ചേരുന്ന പുളിമൂട്ടിലെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത് നിരവധി പേരാണ്. മടക്കര മത്സ്യബന്ധന തുറമുഖത്തേക്ക് മത്സ്യബന്ധന ബോട്ടുകള്‍ യഥേഷ്ടം കടന്നുപോകുന്നതിന് കടലിലേക്ക് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള രണ്ട് പുളിമുട്ട് നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ മുകളിലൂടെ കടലിലേക്കേറെ ദൂരം നടന്നുപോകാനാകും. അത് ആസ്വദിക്കാനുമാണ് വിവിധ പ്രദേശങ്ങലില്‍ നിന്ന് ആളുക്കള്‍ എത്തുന്നത്.
ഇവിടെ എത്തുന്നവര്‍ കടലില്‍ ഇറങ്ങുകയും കുളിക്കുകയും ചെയ്യുന്നത് പതിവാണ്. കടലിനെ അറിയുന്ന പരിസരവാസികളായ മത്സ്യത്തൊഴിലാളികള്‍ അപകട സൂചന നല്‍കാറുണ്ടെങ്കിലും കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ ഇതൊന്നും മുഖവിലക്കെടുക്കാറില്ല കഴിഞ്ഞ ദിവസം വിദ്യാഭ്യാസ പരിശീലകനായ യുവാവ് കടലില്‍ മുങ്ങി മരിച്ചിരുന്നു. കടലും കായലും കൈകോര്‍ക്കുന്ന ഭംഗി ആസ്വദിക്കുന്നതിനപ്പുറം കടലിലേക്ക് ഇറങ്ങുന്നതില്‍ വിലക്ക് വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അതിന് പുളിമൂട്ടില്‍ സ്ഥിരം സംവിധാനത്തില്‍ സുരക്ഷയൊരുക്കി പരിസര വാസികള്‍ക്ക് മനസമാധാനം നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."