സമസ്ത നവോത്ഥാന കാംപയിന്: പ്രൊജക്ട് പ്രകാശനം ചെയ്തു
കോഴിക്കോട്: 'വഴിവിളക്ക് ' പ്രമേയത്തില്‍ സമസ്ത ജില്ലാ കമ്മിറ്റി ജനുവരി ഒന്നുമുതല്‍ ജൂണ്‍വരെ നടത്തുന്ന നവോത്ഥാന കാംപയിനിന്റെ പ്രൊജക്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. കോഴിക്കോട്ട് നടന്ന ചടങ്ങില്‍ കാംപയിന് സമിതി ചെയര്മാന് ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ബാരി ബാഖവി, വൈസ് പ്രസിഡന്റ് യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, യു.കെ അബ്ദുല്‍ ലത്തീഫ് മൗലവി, ആര്.വി കുട്ടിഹസന് ദാരിമി, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.എച്ച് മഹ്മൂദ് സഅദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, കെ.പി കോയ, സലാം ഫൈസി മുക്കം, പി. ഹസൈനാര്‍ ഫൈസി, അബൂബക്കര്‍ ഫൈസി മലയമ്മ, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, കുഞ്ഞമ്മദ് ഹാജി വടകര, ഒ.പി.എം അഷ്റഫ് പ്രസംഗിച്ചു.
സമസ്തയും കീഴ്ഘടകങ്ങളും സംയുക്തമായാണ് കാംപയിന് സംഘടിപ്പിക്കുന്നത്. ഉദ്ഘാടനവും സമസ്ത കീഴ്ഘടകങ്ങളുടെ സമ്പൂര്‍ണ ജില്ലാ കൗണ്‍സില്‍ മീറ്റും ജനുവരി ഒന്നിന് വൈകിട്ട് മൂന്നിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനാകും. 'ഇന്ത്യന്‍ കറന്‍സിയും ഇസ്ലാമിക് വീക്ഷണവും' വിഷയത്തില്‍ ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."