HOME
DETAILS
MAL
മണിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രകടനം
backup
December 26 2016 | 22:12 PM
കോഴിക്കോട്: അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, പി.പി റഷീദ്, കെ.എം.എ റഷീദ്, പി.പി ജഅ്ഫര്‍, ജഅ്ഫര്‍ സാദിഖ്, വി.പി റിയാസ് സലാം, എ.കെ ഷൗക്കത്തലി, എ. സിജിത്ത്ഖാന്‍, വി.കെ റഷീദ് മാസ്റ്റര്‍ സലാം തേക്കുംകുറ്റി, സൈദ് ഫസല്‍, ടി.പി.എം ജിഷാന്‍, സജീര്‍ കൊമ്മേരി, കെ.വി മന്‍സൂര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."