ആനുകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാലതാമസമുïാക്കരുത്: മന്ത്രി ഇ ചന്ദ്രശേഖരന്‍
കണ്ണൂര്‍: ഭരണം ജനസൗഹൃദമാക്കാന്‍ ജീവനക്കാരുടെ ഇടപെടല്‍ ഉïാവണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍വെയും ഭൂരേഖ വകുപ്പിന്റെയും കീഴില്‍ സ്ഥാപിച്ച ഡിജിറ്റൈസേഷന്‍ സെന്ററിന്റെയും മോഡേണ്‍ റിക്കാര്‍ഡ് റൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസമുïാക്കുകയല്ല മറിച്ച് എങ്ങനെ എളുപ്പത്തില്‍ ആവശ്യങ്ങള്‍ അനുവദിച്ച് നല്‍കാം എന്ന കാര്യത്തിലാണ് ജീവനക്കാര്‍ ശ്രദ്ധ നല്‍കേïത്. ജനങ്ങളുടെ കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കാത്ത ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലാതെ പ്രതികരിക്കാന്‍ സര്‍ക്കാരും സര്‍വിസ് സംഘടനനകളും തയാറാകണമെന്നും മന്ത്രി പറഞ്ഞു. വയല്‍, തണ്ണീര്‍ത്തടം നികത്തല്‍, ലാന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ച് കാര്യക്ഷമമായ പഠനം വേണം. ഇതിനായി റീസര്‍വെ ജനുവരിയില്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്ടര്‍ മിര്‍ മുഹമ്മദലി അധ്യക്ഷനായി. എ.ഡി.എം മുഹമ്മദ് യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ രോഹിത് മീണ, ഉത്തരമേഖലാ സര്‍വെ ജോയിന്റ് ഡയറക്ടര്‍ കെ സുരേന്ദ്രന്‍, റീസര്‍വെ സൂപ്രï് രാജീവന്‍ പട്ടത്താരി, ഇലക്ഷന്‍ ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."