കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ തുറന്നു
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷ നില്‍ യാത്രക്കാര്‍ക്കായി എസ്‌കലേറ്റര്‍ തുറന്നു. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു രï്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലേക്കു പ്രവേശിക്കാന്‍ 1.82 കോടി രൂപ ചെലവില്‍ നിര്‍മിച്ച എസ്‌കലേറ്ററാണു വീഡിയോ കോണ്‍റഫറന്‍സ് വഴി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്തത്. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലാല്‍വാനി അധ്യക്ഷനായി. പാലക്കാട് ഡിവിഷനിലെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള രïാമത്തെ സ്റ്റേഷനായ കണ്ണൂരില്‍ നാലാം പ്ലാറ്റ്‌ഫോമിനായി പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുïെന്നും അടുത്തവര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ തുറമുഖമായി ഉയരുന്ന അഴീക്കല്‍ തുറമുഖത്തേക്കു വളപട്ടണത്തു നിന്നു പാത വേണമെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. കണ്ണൂരിലെ റെയില്‍വേ യാത്രക്കാരുടെയും ജീവനക്കാരുടെയും ഏറെകാലമായുള്ള ആവശ്യമായ കോണ്‍ക്രീറ്റ് ഏപ്രണ്‍ അനുവദിക്കാത്ത റെയില്‍വേ നടപടി നിരാശാജനകാണെന്നു പി.കെ ശ്രീമതി എം.പി പറഞ്ഞു. അടുത്ത റെയില്‍വേ ബജറ്റില്‍ നാലാം പ്ലാറ്റ്‌ഫോം യാഥാര്‍ഥ്യമാക്കുമെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായും അവര്‍ വ്യക്തമാക്കി.
റെയില്‍വേയുടെ സിഗ്നല്‍ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തണമെന്നു കെ.കെ രാഗേഷ് എം.പി ആവശ്യപ്പെട്ടു. ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനമാണു കേരളത്തിന് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ കെ.പി ദാമോദരന്‍ സംസാരിച്ചു. ബിഷപ് ഡോ. അലക്‌സ് വടക്കുംതല, സ്‌റ്റേഷന്‍ മാനേജര്‍ എം ശ്രീനിവാസന്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ ടി.വി സുരേഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."